Image

താമരശ്ശേരി രൂപതാ സംഗമവും റെമിജിയുസ്‌ പിതാവിന്‌ സ്വീകരണവും ജൂലൈ 14 നു ലെസ്റ്ററില്‍

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 20 June, 2012
താമരശ്ശേരി രൂപതാ സംഗമവും റെമിജിയുസ്‌ പിതാവിന്‌ സ്വീകരണവും ജൂലൈ 14 നു ലെസ്റ്ററില്‍
ലണ്ടന്‍ : താമരശ്ശേരി രൂപതാ മക്കളുടെ ഒത്തുകൂടലും ,രൂപതാ അധ്യക്ഷന്‍ മാര്‍ റെമിജിയുസ്‌ ഇഞ്ച്‌നാനിയില്‍ പിതാവിന്‌ സ്വീകരണവും, ജൂലൈ 14 ശനിയാഴ്‌ച ലെസ്റ്ററില്‍ നടത്തുന്നു. താമരശ്ശേരി , തിരുവാമ്പാടി, കോടഞ്ചേരി , കൂടരഞ്ഞി , കൂരാച്ചുണ്ട്‌ , കുറ്റിയാടി, തുടങ്ങി കോഴിക്കോട്‌ മലപ്പുറം, ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന രൂപതയുടെ എല്ലാ പ്രദേശങ്ങളില്‍ നീന്നുമുള്ള പ്രവാസി മക്കള്‍ ഒന്നിച്ചു കൂടുന്ന മഹാ സംഗമം ആവും ഇത്‌.

താമരശ്ശേരി രൂപതയുടെ അഭിവന്ദ്യ അധ്യക്ഷന്‍ മാര്‍ റെമിജിയുസ്‌ ഇഞ്ച്‌നാനിയില്‍ പിതാവ്‌ തന്റെ ആള്‌മീയ അഭിഷേകത്തില്‍, അജപാലക ശുശ്രുക്ഷാ സേവന രംഗത്ത്‌, കാല്‍ നൂറ്റാണ്ട്‌ പിന്നിടുന്ന ഈ സുവര്‍ണ്ണ വര്‍ഷത്തില്‍ രൂപതാ മക്കള്‍ , പിതാവിന്‌ തഥവസരത്തില്‍ , സമുചിതമായ സ്വീകരണം നല്‌കും. രൂപതയുടെ രജത ജൂബിലി ആഗോഷത്തിന്റെ തൊട്ട വര്‌ഷം തന്നെ രൂപതാ അധ്യക്ഷന്റെ രജത ജൂബിലി ആഗോഷവും വന്നു ചേര്‍ന്നുവെന്ന എന്ന പ്രത്യേകതയും ഇത്തരുണത്തില്‍ ഉണ്ട്‌.

താമരശ്ശേരി രൂപതാ സംഗമത്തിനും രൂപതാ ഇടയനു സ്വീകരണത്തിനും ഫാ തോമസ്‌ കളപ്പുരക്കല്‍ , ഫാ മാത്യു ചൂരപൊയികയില്‍ , ഫാ ജിമ്മി പുളിക്കക്കുന്നേല്‍ എന്നിവരുടെ രക്ഷാധികാരിത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. താമരശ്ശേരി രൂപതാ കോര്‍ഡിനെറ്റെഴ്‌സ്‌ അപ്പച്ചന്‍ കണ്ണഞ്ചിറ, സ്റ്റാന്‍ലി പൈമ്പിള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

താമരശ്ശേരി രൂപതയുടെ എല്ലാ മക്കളെയും തഥവസരത്തില്‍ സംഗമത്തിലേക്കു ഹാര്‌ദ്ധവമായി സ്വാഗതം ചെയ്യുന്നതായി ഫാ തോമസ്‌ കളപ്പുരക്കല്‍ സസ്‌നേഹം അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌

അപ്പച്ചന്‍ കണ്ണഞ്ചിറ, 07737956977
സ്റ്റാന്‍ലി മാത്യു 07958646431
ജോജു മറ്റം 07721742106
പ്രിന്‍സ്‌ കോടഞ്ചേരി 07533062524
സെബാസ്റ്റ്യന്‍ വര്‍ഗ്ഗീസ്‌ 07828897358

Venue:-

Blaby &District Social Cetnre
4 Hospital Lane
Blaby
Leicester
LE8 4FE
താമരശ്ശേരി രൂപതാ സംഗമവും റെമിജിയുസ്‌ പിതാവിന്‌ സ്വീകരണവും ജൂലൈ 14 നു ലെസ്റ്ററില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക