Image

ട്വന്റി-20 ലോകകപ്പില്‍ തിരിച്ചുവരുമെന്ന് യുവരാജ്

Published on 20 June, 2012
ട്വന്റി-20 ലോകകപ്പില്‍ തിരിച്ചുവരുമെന്ന് യുവരാജ്
ദുബായ്: സെപ്റ്റംബറില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ തനിക്ക് തിരിച്ചു വരാന്‍ സാധിച്ചേക്കുമെന്ന് ഇന്ത്യന്‍ താരം യുവരാജ് സിംഗ്. കാന്‍സറിനെ തുടര്‍ന്ന് ഒരു വര്‍ഷമായി ചികിത്സയിലാണ് അദ്ദേഹം. താന്‍ 75 ശതമാനം കായികക്ഷമത കൈവരിച്ചു കഴിഞ്ഞു. ലോകകപ്പിന് മുന്‍പ് പൂര്‍ണ കായികക്ഷമത കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും യുവരാജ് പറഞ്ഞു. സെപ്റ്റംബറില്‍ ശ്രീലങ്കയിലാണ് ട്വന്റി-20 ലോകകപ്പ് നടക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക