Image

നെയ്യാറ്റിന്‍കരകയറിയ സ്വത്വ ബോധം

Renjith G Kanjirathil Published on 21 June, 2012
നെയ്യാറ്റിന്‍കരകയറിയ സ്വത്വ ബോധം

ആളും ആരവവും ഒടുങ്ങി.ജനം ശവത്തില്‍ കുത്തിയതോ ,ടി പിയുടെ ശവം കണ്ടു കുത്തിയതോ., സെല്‍വരാജന്‍ വിജയിച്ചു.
സൂക്ഷിച്ചു നോക്കൂ.എന്താണ് നെയ്യാറ്റിന്‍ കരയില്‍ സംഭവിച്ചത്:
നാടാര്‍ സ്വത്വത്തിന്റെ പ്രതിരൂപമായി സെല്‍വരാജ് വിശേഷിപ്പിക്കപ്പെട്ടു.ജനം സെല്‍വന് വോട്ടു ചെയ്തു. ഭാവിയില്‍ മറ്റു സ്ഥലങ്ങളിലും മറ്റു സമുദായങ്ങളുടെ ഇടയിലും ഇത് ആവര്ത്തിക്കപ്പെടും,

ജാതി രാഷ്ട്രീയം,....കുറച്ചു കൂടി താത്വികമായി പറഞ്ഞാല് സ്വത്വ രാഷ്ട്രീയം

മാര്‍ക്സിസം വര്‍ഗപരമായി ചിന്തിക്കുന്നു.ഇന്ത്യന്‍ അവസ്ഥയില്‍ വര്‍ഗങ്ങള്‍ക്ക് പ്രസക്തി ഇല്ല എന്നും വര്‍ഗം എന്നാല്‍ ജാതി ആണ് എന്നുംപ്രചരിപ്പിക്കുന്ന ഒരു പ്രത്യയശാസ്ത്രവ്യതിയാനം.വടക്കേ ഇന്ത്യയില്‍ നടമാടുന്ന വൈക്രിതത്ത്തിന്റെ കേരള രൂപം നിശ്ശബ്ദമായി ഇടതുപക്ഷ ക്ലാസുകളിലും പ്രചരിപ്പിക്കപ്പെട്ടു. ഇര,വേട്ടക്കാരന്‍,സ്വത്വം,ദളിത്‌ തുടങ്ങിയ സപ്ജകള്‍ കൃത്യമായി ഉപയോഗിച്ചുകൊണ്ട് മതപരമായും വര്‍ഗപരമായും സംഘടിച്ച ജനതയെ പിളര്‍ത്തി. വംശീയതക്ക് പ്രത്യയശാസ്ത്ര മുഖം നല്‍കി.അതിന്‍റെ ഫലമായി ആണ് ദളിത് ഉയിര്‍പ്പുകള്‍ എന്ന വ്യാജേന വെറുപ്പ്‌ മാത്രം പ്രചരിപ്പിക്കുന്ന തിരുമാവളവരൂപങ്ങള്‍ മുളച്ചുപൊന്തിയതു.(സൂക്ഷിച്ചു നോക്കിയാല്‍ ഇതില്‍ നിന്നും കോട്ടം ഉണ്ടായത് RSS നും പിന്നെ സി പി എമിനും ആണ് എന്ന് കാണാം –ഇരു പ്രസ്ഥാനങ്ങളും കൃത്യമായ വൈജാത്യം പുലര്‍ത്തുന്നു എങ്കില്‍ കൂടി.,)

ഇത്തരം പല ഉയിര്‍പ്പ് പ്രസ്ഥാനങ്ങളുടെയും ശതൃ സ്ഥാനത് ശ്രീ നാരായണ ഗുരു ആണ് വന്നത് എന്നത് വേറെ കാണേണ്ട കാര്യം.

ലോകത്തില്‍ മതതീവ്രവാദത്തേക്കാള്‍ കൂടുതല്‍ അപകടം വംശീയതയാണ്.റുവാണ്ടയിലും ബരുണ്ടിയിലും ഹുടു -തുത്സി സ്വത്വങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ ,കുര്‍ദിഷ് സ്വത്വം തുര്‍കിയിലും ഇറാക്കിലും പുറത്തു വന്നപ്പോള്‍, എന്തുണ്ടായി എന്ന് നാം കണ്ടു കൊണ്ടിരിക്കുന്നു.ശ്രീലങ്കയില്‍ തമിഴ് സിംഹള സ്വത്വങ്ങള്‍ വര്‍ഗസമരം നടത്തുന്നത് ഇപ്പോഴും തുടരുന്നു.ഇവിടെ കാണേണ്ടത് ശ്രീലങ്കയില്‍ ബുദ്ധ –ഹിന്ദു സ്വത്വങ്ങള്‍ അല്ല ഏറ്റുമുട്ടിയത് എന്നതാണ്.

ഒരു വലിയ തമാശ ഇത്തരം സ്വത്വവാദം പ്രചരിപ്പിക്കുന്നവര്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സംസ്കാരത്തില്‍ ഉള്ള സ്വത്വങ്ങള്‍ മാത്രമേ കാണുന്നുള്ളൂ എന്നതാണ്.ഖാദിയാനി സ്വത്വതെകാണുകയെ ഇല്ല. കാശ്മീരിയാത്ത് എന്ന് മിണ്ടുകയേ ഇല്ല.പത്താന്‍കോട്ട് പഡാണി കള്‍ക്ക് പ്രത്യേക സ്വത്വം ഇല്ല.പക്ഷേ ഇന്ത്യന്‍ സിക്കുകാരുടെ സ്വത്വം ആകമാന ഇന്ത്യന്‍ സ്വത്വത്തില്‍ നിന്നും വേര്‍തിരിച്ചു കാട്ടുന്നു. കഞ്ചാ ഇളയ്യ (Kancha Ilaiah) ആഘോഷിക്കപ്പെടുന്നു.

എങ്ങനെയാണ് ഇന്ത്യാക്കാര്‍ സ്വത്വം കണ്ടെത്തേണ്ടത് –നായര്‍ - ഈഴവ - നാടാര്‍ - പുലയ - പാണന്‍ - പരവന്‍ - എഴുത്തച്ചന്‍ - ബ്രാഹ്മണ - ക്ഷത്രിയ - കായസ്ഥ – വോക്കലിഗ - വന്നിയാര്‍ -തേവര്‍ - ബനിയ – ജാട്ട് –ഗുജ്ജര്‍ - റെഡ്ഡി – ഖമ്മ - സ്വത്വങ്ങള്‍.
അടുത്ത പടി വര്‍ഗ സമരമാണ് (സ്വത്വ സമരം ..?) ഈഴവന്‍ നായരോടും ,പുലയനും പരവനും ഈഴവനോടും .ജാട്ട് /മീണ ഗുജ്ജരിനോടും ,വന്നിയാര്‍ തേവരോടും,റെഡ്ഡി –ഖമ്മനോടും ,വോക്കലിഗക്കാരന്‍ കായസ്ഥനോടും സ്വത്വ സമരം നടത്തും.ഒടുക്കം ഇവരെല്ലാം കൂടി ബ്രാഹ്മനനോട് സമരിക്കും...അങ്ങനെ ഇന്ത്യയാകെ ഒരു നൂറു നൂറു സ്വത്വസമരങ്ങള്‍...,ഒന്നോര്‍ത്തുനോക്കൂ എന്ത് രസമായിരിക്കും എന്ത് സുഖമായിരിക്കും..ആഫ്രിക്കയില്‍ ഇത്തരം സ്വത്വ സമരങ്ങളുടെ വസന്തോത്സവം നമുക്ക് കാണാം..,കൂട്ടക്കൊലയിലും പലയനതിലും. കൂട്ട ബലാല്‍സംഗത്തിലും.
ജാതി എന്നത് ഒരു യാഥാര്‍ത്ഥ്യം ആണ്,പലപ്പോഴും പൈശാചികവും,പക്ഷെ അതിനു ബദലായി വംശീയത പ്രചരിപ്പിക്കുന്നവര്‍ ഹിറ്റ്‌ലറുടെ അനുയായികള്‍ ആണ്..(ഹിറ്റ്ലര്‍ ടെ രോഗം മതം ആയിരുന്നില്ല..അത് വംശം ആയിരുന്നു)

ഇന്ത്യയില്‍ സ്വത്വവാദംപ്രചരിപ്പിക്കുന്നവര്‍ ആത്യന്തികമായി ഇന്ത്യയെ വീണ്ടും പലതായി മുറിക്കുവാന്‍ ശ്രമിക്കുന്നവര്‍ ആണ്.മൌദൂടിസ്റ്റ്‌ ഗര്‍ഭഗ്രഹങ്ങളില്‍ ഉയിര്‍കൊണ്ട മത തീവ്രവാദം ആണ് ഇവരുടെ യഥാര്‍ത്ഥ പിന്‍ബലം.ഇത്തരം രാജ്യ ദ്രോഹികളെ കൃത്യമായി തിരിച്ചറിയേണ്ടത് കാലഖട്ടത്തിന്റെ ആവശ്യം ആണ്.വലിയ ഒരു വിഭാഗം ജനതയ്ക്ക് രാഷ്ട്രബോധം ഇല്ലാതെ ആക്കി,അവരില്‍ ഈ രാജ്യത്തോട് അന്യതാബോധം വളര്‍ത്തി രാഷ്ട്രത്തെ നശിപ്പിക്കുന്നു.

ഇത്തരുണത്തില്‍ രാഷ്ട്രത്തിന്‍റെ വിഭജിക്കപ്പെട്ട മറു പാതികളില്‍ ഉണ്ടായിരുന്ന വ്യത്യസ്ത സ്വത്വങ്ങള്‍ക്ക് എന്ത് പറ്റി എന്നും വസ്തു നിഷ്ടമായി അന്വേഷിക്കണം..?(അവ പ്രധാന സ്വത്വതിലേക്ക് ബലമായി കൂടി ചേര്‍ക്കപ്പെട്ടു എന്നതാണ് സത്യം)
ദളിത്‌ പ്രസ്ഥാനങ്ങള്‍ക്ക് ആശയ ഊര്‍ജം പകരുന്നവര്‍ അവരെക്കൊണ്ട് വിഗ്രഹാരാധനയും ബഹുദൈവത്വവും തള്ളിപ്പരയിക്കുന്നു..അപ്പോഴും ദൈവത്തെ തള്ളിപ്പരയിക്കുന്നില്ല.പിന്നെ അത് ഏക ദൈവം ആകും...പോക്ക് എങ്ങോട്ടാണ് എന്ന് ചിന്തിച്ചു നോക്കുക...
ഇന്നത്തെ ഇന്ത്യയില്‍ രാഷ്ട്ര ബോധം വരുവാന്‍ ചൈനയുമായി ( പാക്കിസ്ഥാനുമായി അല്ല ) യുദ്ധം വരണം എന്ന അവസ്ഥ ആയിട്ടുണ്ട്‌..

ഭരതവാക്യം; (കടപ്പാട് –പി സുരേന്ദ്രന്‍ )

മലയാളിയുടെ ഓണത്തെ പോലും ഇരവാദികള്‍ ഫാഷിസ്റ്റ് വല്‍ക്കരിച്ചു. പി കുഞ്ഞിരാമന്‍ നായരെയും പൂന്താനത്തെയും ഒക്കെ കേവലമെരു സവര്‍ണ്ണ കാവ്യബോധത്തിന്റെ വക്താക്കള്‍ മാത്രമായി പു ക സയ്ക്കകത്തുനിന്നുകൊണ്ട് കെ ഇ എന്‍ ചിത്രീകരിച്ചു കഴിഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കപ്പെടരുതായിരുന്നു. ഇത് ഫാഷിസ്റ്റുകളെയാണ് സഹായിക്കുക. സി പി എമ്മിന്റെ ചെലവില്‍ വംശീയത പ്രചരിപ്പിക്കപ്പെട്ടത് ആ പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവരില്‍ കടുത്ത വേദനയും അമര്‍ഷവുമുണ്ടാക്കി.

ഇടതുപക്ഷ വേഷമണിഞ്ഞ വംശീയവാദികള്‍ സി പി ഐ എമ്മിനെ ചതിക്കുകയായിരുന്നു. നേതാക്കളെ മുഖസ്തുതികൊണ്ട് പ്രീണിപ്പിക്കുകയും മാര്‍ക്സിസം മറയാക്കി ഈ കാലഘട്ടത്തിന്റെ ഏറ്റവും മനുഷ്യത്വവിരുദ്ധമായ പ്രത്യയശാസ്ത്രം പാര്‍ട്ടിയില്‍ വേരുപിടിപ്പിക്കുകയാണ് ഇരവാദികള്‍ ചെയ്തത്. മുഖസ്തുതിയില്‍ വീഴുന്നത് കമ്മ്യൂണിസ്റ്റുകളുടെ ദുര്‍ഗതിയാണ്. അതിനാല്‍ കുറേകൂടി ആഴത്തില്‍ ഈ വിഷയം പഠിക്കണം.

ഇരവാദികളെ പാര്‍ട്ടിയില്‍ കയരൂരി വിടരുത്. ഒന്നുകില്‍ അവരെ യഥാര്‍ത്ഥ ഇടതുപക്ഷക്കരായി പരിവര്‍ത്തിപ്പിക്കുക. അല്ലെങ്കില്‍ അവര്‍ക്ക് പുറത്തേക്ക് വഴികാണിക്കുക.

ചിന്തിക്കണം....., മനസ്സിലാക്കണം...., പ്രതികരിക്കണം....,നമുക്ക് വേണ്ടി ...., രാജ്യത്തിനു വേണ്ടി ...., നമ്മുടെ തലമുറകള്‍ക്ക് വേണ്ടി ......,,ഇപ്പോള്‍ ഇത് ചെയ്തില്ല എങ്കില്‍ പിന്നെ ഒരിക്കലും അത് വേണ്ടിവരില്ല.
Facebook
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക