Image

ഡോ. തോമസ്‌ മാര്‍ തിത്തോസ്‌ എപ്പിസ്‌കോപ്പ യുകെ സന്ദര്‍ശിക്കുന്നു

Published on 21 June, 2012
ഡോ. തോമസ്‌ മാര്‍ തിത്തോസ്‌ എപ്പിസ്‌കോപ്പ യുകെ സന്ദര്‍ശിക്കുന്നു
ലണ്‌ടന്‍: മാര്‍ത്തോമ്മാ സഭ മുംബൈ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ തീത്തോസ്‌ എപ്പിസ്‌കോപ്പ ജൂണ്‍ 21 മുതല്‍ 26 വരെ യുകെ സന്ദര്‍ശിക്കുന്നു. യുകെയിലെ സെന്റ്‌ ജോണ്‍സ്‌ ഇടവകയിലെ വിവിധ പരിപാടികള്‍ക്ക്‌ ഡോ. തോമസ്‌ മാര്‍ തീത്തോസ്‌ എപ്പിസ്‌കോപ്പ നേതൃത്വം നല്‍കും.

മേല്‍പ്പട്ടത്വ സ്ഥാനത്തേയ്‌ക്ക്‌ ഉയര്‍ത്തപ്പെട്ടതിനുശേഷം ആദ്യമായാണ്‌ തിരുമേനി യുകെ സന്ദര്‍ശിക്കുന്നത്‌. ഹീത്രു എയര്‍പോട്ടിലെത്തുന്ന തിരുമേനിയെ ഇടവക വികാരിയും ഭാരവാഹികളും ചേര്‍ന്ന്‌ സ്വീകരിക്കും.

ജൂണ്‍ 23ന്‌ (ശനി) രാവിലെ 10 ന്‌ സെന്റ്‌ ജോണ്‍സ്‌ പള്ളിയില്‍ നടക്കുന്ന യുവജന സമ്മേളനത്തിലും വൈകുന്നേരം ആറിന്‌ നടക്കുന്ന ധ്യാനയോഗത്തിലും അദ്ദേഹം മുഖ്യ പ്രഭാഷണം നടത്തും.

24ന്‌ (ഞായര്‍) രാവിലെ 10.15 ന്‌ സെന്റ്‌ ജോണ്‍സ്‌ പള്ളിയില്‍ തിരുമേനി വിശുദ്ധ കുര്‍ബാന അനുഷ്‌ഠിക്കും. തുടര്‍ന്ന്‌ നടക്കുന്ന പൊതു സമ്മേളനത്തില്‍ സഭയുടെ എപ്പിസ്‌കോപ്പ സ്ഥാനത്തേയ്‌ക്ക്‌ ഉയര്‍ത്തപ്പെട്ട തീത്തോസ്‌ തിരുമേനിയെ സെന്റ്‌ ജോണ്‍സ്‌ ഇടവക അനുമോദിക്കും. ഏവരേയും പരിപാടികളിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിലാസം: St. Johns Marthoma Church, Hounslow TW4 7BH 02085779981.
ഡോ. തോമസ്‌ മാര്‍ തിത്തോസ്‌ എപ്പിസ്‌കോപ്പ യുകെ സന്ദര്‍ശിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക