Image

സ്വിസ്‌ നഗരത്തില്‍ ഹിന്ദുക്കള്‍ക്ക്‌ നദിയില്‍ മരണാനന്തര കര്‍മങ്ങള്‍ ചെയ്യാന്‍ അനുമതി

ജോസ്‌ കുമ്പിളുവേലില്‍ Published on 21 June, 2012
സ്വിസ്‌ നഗരത്തില്‍ ഹിന്ദുക്കള്‍ക്ക്‌ നദിയില്‍ മരണാനന്തര കര്‍മങ്ങള്‍ ചെയ്യാന്‍ അനുമതി
ലുസേണ്‍: സ്വിസ്‌ നഗരമായ ലുസേണില്‍ ഹിന്ദുക്കള്‍ക്ക്‌ നദികളില്‍ മരണാനന്തര കര്‍മങ്ങള്‍ ചെയ്യാന്‍ പ്രാദേശിക ഭരണകൂടം അനുമതി നല്‍കി. തീരുമാനത്തെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഹിന്ദു സമൂഹം സ്വാഗതം ചെയ്‌തു. ലൂസേണിലെ യൂണിവേഴ്‌സല്‍ സൊസെറ്റി ഓഫ്‌ ഹിന്ദു പ്രസിഡന്റ്‌ രാജന്‍ സെഡ്‌ ഇക്കാര്യത്തില്‍ അധികാരികളെ അഭിനന്ദിച്ചു. യുകെയിലെ ബ്രിസ്റ്റോള്‍ നഗര സഭ അവോണ്‍ നദിയില്‍ ഹൈന്ദവ കര്‍മ്മങ്ങള്‍ ചെയ്യാന്‍ അനുമതി നല്‍കിയിട്ടുള്ള കാര്യം സെഡ്‌ ചൂണ്‌ടിക്കാട്ടി.

മുന്‍പും ഇത്തരം കര്‍മങ്ങള്‍ക്ക്‌ അനൗപചാരികമായി അനുമതി നല്‍കിയിരുന്നെങ്കിലും ഇതിന്‌ ഔദ്യോഗിക രൂപം കൈവരുന്നത്‌ ഇപ്പോള്‍ മാത്രമാണ്‌. കത്തോലിക്കാ സഭാ വിശ്വാസികള്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശമാണ്‌ ലുസേണ്‍ എങ്കിലും ഇന്‍ഡ്യാക്കാര്‍ക്കും ഇവിടെ നല്ല സ്വാധീനമുണ്‌ട്‌.

വിശദമായ പരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷമാണ്‌ ഹിന്ദുക്കളുടെ ദീര്‍ഘകാല ആവശ്യത്തിന്‌ നഗര ഭരണാധികാരികള്‍ അനുമതി നല്‍കിയിരിക്കുന്നത്‌. വര്‍ഷത്തിലൊരിക്കല്‍ ബലി പോലുള്ള കര്‍മങ്ങള്‍ നടത്താം. പരിസ്ഥിതി മലിനീകരണമുണ്‌ടാകുന്നില്ലെന്ന്‌ ഉറപ്പാക്കണമെന്ന്‌ ഉപാധിയും സര്‍ക്കാര്‍ വെച്ചിട്ടുണ്‌ട്‌. അമേരിക്കയിലെ നേവഡ എന്ന ഹൈന്ദവ കൂട്ടായ്‌മയും സ്വിറ്റ്‌സര്‍ലണ്‌ടിന്റെ തീരുമാഹ്ല%2ത്തെ സ്വാഗതം ചെയ്‌തിട്ടുണ്‌ട്‌.
സ്വിസ്‌ നഗരത്തില്‍ ഹിന്ദുക്കള്‍ക്ക്‌ നദിയില്‍ മരണാനന്തര കര്‍മങ്ങള്‍ ചെയ്യാന്‍ അനുമതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക