Image

ജോണ്‍ കണ്ണംകുളം ഹാനൗവ് ജോയിന്റ് ഫോറം വൈസ് പ്രസിഡന്റ്

ജോര്‍ജ് ജോണ്‍ Published on 22 June, 2012
ജോണ്‍ കണ്ണംകുളം ഹാനൗവ് ജോയിന്റ് ഫോറം വൈസ് പ്രസിഡന്റ്
ഹാനൗവ് (ജര്‍മനി): ഫ്രാങ്ക്ഫര്‍ട്ടിനടുത്ത് ഹാനൗവില്‍ രൂപമെടുത്ത വിദേശിയരുടെ കൂട്ടായ്മയായ ഹാനാവ് ജോയിന്റ് ഫോറത്തിന്റെ വൈസ് പ്രസിഡന്റ് ആയി മലയാളിയായ ജോണ്‍ കണ്ണംകുളം തിരഞ്ഞെടുക്കപ്പെട്ടു. ഹാനൗവില്‍ താമസിക്കുന്ന വിദേശിയരുടെ രണ്ടാം തലമുറക്കാര്‍ തുടങ്ങിയ ഒരു കൂട്ടായ്മയാണ് ഹാനൗവ് ജോയിന്റ് ഫോറം. മള്‍ട്ടികള്‍ച്ചറല്‍ ജീവിത പരിചയം, വിവിധ വിഷയങ്ങളിലുള്ള പ്രൊഫഷണല്‍ വിജ്ജാനം, പൊളിറ്റിക്കല്‍ സയന്‍സ്, എന്റര്‍പ്രൈസ് ലീഡര്‍ഷിപ്പ്, വിവിധ വര്‍ഗസംബന്ധകാര്യങ്ങള്‍ (എത്തിനിക്) എന്നിവയിലുള്ള അറിവുകള്‍ വച്ച് ഹാനൗവിലെയും, ജര്‍മനിയിലെയും രാഷ്ട്രീയത്തിലും, പ്രത്യേകിച്ച് വിദേശികകളെ ബാധിക്കുന്ന കാര്യങ്ങളിലും സജീവമായി പങ്കെടുക്കാനും, ഇടപെടാനുമാണ് ഹാനൗവ് ജോയിന്റ് ഫോറത്തിന്റെ മുഖ്യ പരിപാടി.

ഈ ഹാനൗവ് ജോയിന്റ് ഫോറത്തില്‍ ഹാനൗവില്‍ താമസിക്കുന്ന എല്ലാ വിദേശികളുടെ രണ്ടാം തലമുറക്കാരും വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു. എഫ്.ജി.എച്ച്. (ഹാനാവ് ജോയന്റ് ഫോറം) എന്ന പേരില്‍ ഒരു വെബ്‌സൈറ്റും പ്രവര്‍ത്തിക്കുന്നു. ജോണ്‍ കണ്ണംകുളം ഈ വെബ്‌സൈറ്റ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ 40 വര്‍ഷമായി ഹാനൗവില്‍ താമസിക്കുന്ന ചങ്ങനാശ്ശേരി കറുകച്ചാല്‍ സ്വദേശി പരേതനായ സണ്ണി കണ്ണംകുളം, അന്നക്കുട്ടി കണ്ണംകുളം എന്നിവരുടെ മൂത്ത മകനാണ് ജോണ്‍. ജോണും സഹോദരി സോണിയായും ഫ്രാങ്ക്ഫര്‍ട്ടിലും, ഹാനൗവിലും ജോലി ചെയ്യുന്നു. ജര്‍മനിയിലെ മറ്റ് സ്ഥലങ്ങളിലും ഇതുപോലെ വിദേശികളുടെ രണ്ടാം തലമുറ കൂട്ടായ്മകള്‍ക്ക് വളരെയേറെ പ്രാധാന്യവും, ആവശ്യവും ഉണ്ടെന്ന് ഹാനാവ് ജോയിന്റ് ഫോറം കരുതുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.gemeinsam-hanau.de സന്ദര്‍ശിക്കുക.
ജോണ്‍ കണ്ണംകുളം ഹാനൗവ് ജോയിന്റ് ഫോറം വൈസ് പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക