Image

`നൃത്താഞ്‌ജലി 2012' സമാപിച്ചു: സപ്‌താ രാമനും, ഉമാ ശങ്കറും ഡബ്ലൂഎംസി കലാതിലകങ്ങള്‍

Published on 22 June, 2012
`നൃത്താഞ്‌ജലി 2012' സമാപിച്ചു: സപ്‌താ രാമനും, ഉമാ ശങ്കറും ഡബ്ലൂഎംസി കലാതിലകങ്ങള്‍
ഡബ്ലിന്‍: വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ്‌ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓള്‍ അയര്‍ലന്‍ഡ്‌ ഡാന്‍സ്‌ മത്സരമായ `നൃത്താഞ്‌ജലി 2012' പ്രൌഡ ഗംഭീരമായി. ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളായി ഭരത നാട്യം, മോഹിനിയാട്ടം, സിനിമാറ്റിക്‌ ഡാന്‍സ്‌ എന്നീ ഇനങ്ങളിലാണ്‌ മത്സരങ്ങള്‍ നടന്നത്‌. 40ഓളം കുട്ടികള്‍ പങ്കെടുത്ത മത്സരത്തില്‍ 65 ഓളം മത്സര ഇനങ്ങളാണ്‌ വേദിയില്‍ അവരിതരിപ്പിക്കപ്പെട്ടത്‌. പ്രതിഭാധനരായ കുട്ടികളുടെ അത്യുഗ്രന്‍ പ്രകടനങ്ങള്‍ കാണികളുടെ മനം കവര്‍ന്നു. കുട്ടികള്‍ ഓരോരുത്തരുടെയും പ്രകടനം വിധികര്‍ത്താക്കളെയും കാണികളായി എത്തിയ ഐറിഷുകാര്‍ അടക്കമുള്ളവരെയും ഒരുപോലെ അമ്പരപ്പിച്ചു. കുട്ടികളുടെ അംഗ ശുദ്ധിയും ചിലമ്പൊലികളും നടന പാടവവും ഒത്തു ചേര്‍ന്നപ്പോള്‍ അത്‌ അക്ഷരാര്‍ത്ഥത്തില്‍ നൃത്തത്തിന്റെ പെരുമഴയായി പെയ്‌തിറങ്ങുകയായിരുന്നു.

നൃത്താഞ്‌ജലി 2012ല്‍ സീനിയര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ്‌ നേടി സപ്‌താ രാമനും, ജൂണിയര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റും നേടി ഉമാ ശങ്കറും 2012ലെ ഡബ്ല്യുഎംസി കലാ തിലകങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

മത്സരാവസാനം നടന്ന പൊതു സമ്മേളനത്തില്‍ അസീസി ചാരിറ്റബിള്‍ സൊസൈറ്റി ഡയറകടറും താരാ വിന്ത്രോപ്‌ െ്രെപവറ്റ്‌ ക്ലിനിക്‌ എംഡിയുമായ മേരി മക്കോര്‍മാക്‌ മുഖ്യാതിഥിയായിരുന്നു. ചെയര്‍മാന്‍ അനിത്ത്‌ എം ചാക്കോയാണ്‌ അധ്യക്ഷ പ്രസംഗത്തില്‍ ഡബ്ല്യുഎംസി കലാ തിലക പട്ടം ഏര്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്‌. അസീസി ചാരിറ്റബില്‍ സൊസൈറ്റിയുടെ ധനശേഖരണാര്‍ഥം നടത്തിയ ലക്കി ഡ്രോ വിജയികളെ കണെ്‌ടത്താനുള്ള നറുക്കെടുപ്പും, വിവിധ ഇനങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു. ലക്കിഡ്രോയില്‍ ഒന്നാം സമ്മാനമായ ഐപാഡ്‌ പോള്‍ മഹോന്‌ ലഭിച്ചപോള്‍ രണ്‌ടാം സമ്മാനമായ ആന്‍ഡ്രോയിഡ്‌ ടാബ്ലറ്റ്‌ ബാല്‍ബ്രിഗണിലെ നേഹാ ലിന്‍സിനും ലഭിച്ചു.

ചടങ്ങിന്‌ ഡബ്ല്യുഎംസി അയര്‍ലന്‍ഡ്‌ പ്രൊവിന്‍സ്‌ വൈസ്‌ ചെയര്‍മാന്‍ റെജി യോഹന്നാന്‍ സ്വാഗതവും, സെക്രട്ടറി സെറിന്‍ ഫിലിപ്പ്‌ കൃതഞതയും അര്‍പ്പിച്ചു. പരിപാടിക്കുശേഷം വിഭവ സമൃദമായ സദ്യയും ഒരിക്കിയിരുന്നു.

വരും വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര നിലവാരമുള്ള കലാമേളയായി ഈ മത്സരത്തെ ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും, പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും മാതാ പിതാക്കള്‍ക്കും പ്രത്യേകം നന്ദി അര്‍പ്പിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. എല്ലാ വിജയികള്‍ക്കും ഡബ്ലൂഎംസി അയര്‍ലന്‍ഡ്‌ പ്രൊവിന്‍സിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.

മത്സര വിജയികളായവര്‍: സിനിമാടിക്‌ ഗ്രൂപ്പ്‌ ഡാന്‍സ്‌, ഒന്നാം സമ്മാനം : മെര്‍ലിന്‍ ഡേവിഡ്‌ ആന്‍ഡ്‌ ടീം, രണ്‌ടാം സമ്മാനം:എവിലിന്‍ എം സജീവ്‌ ആന്‍ഡ്‌ ടീം, മൂന്നാം സമ്മാനം: ആഞ്‌ജലിന സാജു ആന്‍ഡ്‌ ടീം.

സിനിമാടിക്‌ സിംഗിള്‍ (സീനിയര്‍): ഒന്നാം സമ്മാനം : ദിയാ ലിങ്ക്‌ വിംഗ്‌ സ്റ്റാര്‍

രണ്‌ടാം സമ്മാനം :സപ്‌താ രാമന്‍ നമ്പൂതിരി, മൂന്നാം സമ്മാനം: വിഷ്‌ണു ശങ്കര്‍. സിനിമാറ്റിക്‌ സിംഗിള്‍ (ജൂണിയര്‍): ഒന്നാം സമ്മാനം: അലൈന സുസന്‍, രണ്‌ടാം സമ്മാനം: ഉമാ ശങ്കര്‍, മൂന്നാം സമ്മാനം: ഡാന പോള്‍.

ഭരതനാട്യം (സീനിയര്‍): ഒന്നാം സമ്മാനം: സപ്‌താ രാമന്‍ നമ്പൂതിരി, രണ്‌ടാം സമ്മാനം: വിഷ്‌ണു ശങ്കര്‍, മൂന്നാം സമ്മാനം: ഡോണ എലിസബത്ത്‌ സജി. ഭരതനാട്യം (ജൂണിയര്‍): ഒന്നാം സമ്മാനം: ഉമാ ശങ്കര്‍, രണ്‌ടാം സമ്മാനം: ആഞ്‌ജലിന മരിയ, മൂന്നാം സമ്മാനം:അലൈന സൂസന്‍ ഷിജി.

മോഹിനിയാട്ടം (സീനിയര്‍): ഒന്നാം സമ്മാനം: സപ്‌താ രാമന്‍ നമ്പൂതിരി, രണ്‌ടാം സമ്മാനം: വിഷ്‌ണു ശങ്കര്‍, മൂന്നാം സമ്മാനം: ദിയാ ലിങ്ക്വിംഗ്‌സ്റ്റാര്‍ മോഹിനിയാട്ടം (ജൂണിയര്‍): ഒന്നാം സമ്മാനം: ഉമാ ശങ്കര്‍, രണ്‌ടാം സമ്മാനം: അലൈന സൂസന്‍ ഷിജി, മൂന്നാം സമ്മാനം: ഡാനാ പോള്‍.
`നൃത്താഞ്‌ജലി 2012' സമാപിച്ചു: സപ്‌താ രാമനും, ഉമാ ശങ്കറും ഡബ്ലൂഎംസി കലാതിലകങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക