Image

ജര്‍മനിയില്‍ റവ. ഡോ. പോള്‍ പൂവത്തിങ്കലും സംഘവും സംഗീത കച്ചേരി നടത്തി

ജോസ്‌ കുമ്പിളുവേലില്‍ Published on 22 June, 2012
ജര്‍മനിയില്‍ റവ. ഡോ. പോള്‍ പൂവത്തിങ്കലും സംഘവും സംഗീത കച്ചേരി നടത്തി
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ പട്ടണത്തിന്‌ സമീപം സ്ഥിതിചെയ്യുന്ന റോസ്‌റാത്‌ കത്തോലിക്കാ ഇടവകയുടെ ആഭിമുഖ്യത്തില്‍ `പാടുംപാതിരി' എന്നു വിശേഷിപ്പയ്‌ക്കപ്പെടുന്ന റവ. ഡോ. പോള്‍ പൂവത്തിങ്കലിന്റെ സംഗീത കച്ചേരി അരങ്ങേറി.

ഇടവക വികാരി ഫാ. ജോസഫ്‌ വടക്കേക്കര സിഎംഐ മുഖ്യകാര്‍മികത്വം വഹിച്ച ആഘോഷമായ പാട്ടുകുര്‍ബാന, ലദീഞ്ഞ്‌ എന്നിവയോടെ പരിപാടികള്‍ക്ക്‌ തുടക്കം കുറിച്ചു. ജൂണ്‍ 17 ന്‌ (ഞായര്‍) വൈകുന്നേരമായിരുന്നു സംഗീതനിശ. കര്‍ണാക സംഗീതം, ഗസല്‍ ഭക്തിഗാനങ്ങള്‍, ദേശീയോദ്‌ഗ്രഥന ഗീതങ്ങള്‍ തുടങ്ങിയ വിവിധതരം സംഗീതവും കച്ചേരിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കര്‍ണാക സംഗീതത്തില്‍ ഡോക്‌ടറേറ്റ്‌ നേടിയിട്ടുള്ള പ്രഥമ ക്രൈസ്‌തവ വൈദികനായ ഡോ. പോള്‍ പൂവത്തിങ്കലിനൊപ്പം കേരളത്തില്‍ നിന്നുള്ള പ്രഫ. അബ്‌ദുള്‍ ഹസീസ്‌ (വയലിന്‍), ഗുരുവായൂര്‍ സനോജ്‌ (മൃദംഗം), ഇലഞ്ഞിമേല്‍ സുശീല്‍കുമാര്‍ (ഘടം) എന്നിവര്‍ പക്കമേളം കൈകാര്യം ചെയ്‌തു.

ജോളി പ്‌ളാങ്കാലായില്‍ അവതരിപ്പിച്ച കഥക്‌ ഡാന്‍സ്‌ പ്രേക്ഷകരുടെ മനം കവര്‍ന്നതു മാത്രമല്ല സദസിന്റെ മുക്തകണ്‌ഠ പ്രശംസയാര്‍ജിച്ചു. നിദ കൊച്ചുകണ്‌ടത്തില്‍ പരിപാടികളുടെ മോഡറേറ്ററായിരുന്നു.. കേരള തനിമയില്‍ വിഭവസമൃദ്ധമായ ഭക്ഷണവും തയാറാക്കി. ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ജര്‍മന്‍കാരും വൈദികരും സന്യസ്‌തരും മലയാളികളും പരിപാടിയില്‍ പങ്കെടുത്തു.
ജര്‍മനിയില്‍ റവ. ഡോ. പോള്‍ പൂവത്തിങ്കലും സംഘവും സംഗീത കച്ചേരി നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക