Image

മാര്‍ ജോസഫ്‌ അരുമച്ചാടത്തിന്‌ ലണ്‌ടനില്‍ ഊഷ്‌മള വരവേല്‍പ്പ്‌

Published on 23 June, 2012
മാര്‍ ജോസഫ്‌ അരുമച്ചാടത്തിന്‌ ലണ്‌ടനില്‍ ഊഷ്‌മള വരവേല്‍പ്പ്‌
ലണ്‌ടന്‍: ലണ്‌ടനിലെ ദുക്‌റാന തിരുനാള്‍ ആഘോഷങ്ങള്‍ക്കായി ഇന്നു രാവിലെ ഹീത്രു വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന ഭദ്രാവതി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ്‌ അരുമച്ചാടത്തിന്‌ യുകെയിലെ സീറോ മലബാര്‍ സഭ വിശ്വാസികള്‍ക്കുവേണ്‌ടി കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ്‌ പാറയടിയില്‍ പൂച്ചെണ്‌ടു നല്‍കി സ്വീകരിച്ചു.

ജൂലൈ മൂന്നിന്‌ എഡ്‌മണ്‌ടനിലുള്ള ദ പ്രഷ്യസ്‌ ബ്ലഡ്‌ ആന്‍ഡ്‌ സെന്റ്‌ എഡ്‌മണ്‌ട്‌ ദൈവാലയത്തില്‍ നടക്കുന്ന തിരുനാള്‍ കുര്‍ബാനയ്‌ക്കും തിരുക്കര്‍മ്മങ്ങള്‍ക്കും ബിഷപ്പ്‌ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
മാര്‍ ജോസഫ്‌ അരുമച്ചാടത്തിന്‌ ലണ്‌ടനില്‍ ഊഷ്‌മള വരവേല്‍പ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക