Image

ഡബ്ലിന്‍ പള്ളിയില്‍ പെരുനാള്‍

Published on 23 June, 2012
ഡബ്ലിന്‍ പള്ളിയില്‍ പെരുനാള്‍
ഡബ്ലിന്‍: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അയര്‍ലണ്ടിലെ ഡബ്ലിന്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌!സ്‌ പള്ളിയില്‍ വി.തോമാ ശ്ലീഹായുടെ ദുഖ്‌റോനോ പെരുനാളും ഇടവകയുടെ ഏഴാമത്‌ വാര്‍ഷികവും, കാതോലിക്കേറ്റിന്റെ ശതാബ്ദി സമ്മേളനവും സംയുക്തമായി ജൂണ്‍ 29, 30 തീയതികളില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്നു.

പെരുനാള്‍ ശുശ്രൂഷകള്‍ക്ക്‌ ഓര്‍ത്തഡോക്‌സ്‌ വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.എം ജോര്‍ജ്‌ അച്ചന്‍ നേതൃത്വം നല്‍കും. കാതോലികേറ്റ്‌ ശതാബ്ദി സമ്മേളത്തില്‍ അയര്‍ലണ്ടിലെ ഇതര സഭാ മേല്‍പ്പട്ടക്കാരും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പ്രതിനിധികളും പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക്‌: ജോണ്‍ (കണ്‍വീനര്‍) 0871331189, സതിഷ്‌ (സെക്രട്ടറി) 0877584808, ബിജു (ട്രസ്റ്റി) 0873235901.
ഡബ്ലിന്‍ പള്ളിയില്‍ പെരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക