Image

നോര്‍ത്തീസ്റ്റ്‌ റീജിയണല്‍ സീറോമലബാര്‍ യൂത്ത്‌ കോണ്‍ഫറന്‍സ്‌ ജൂലൈ 28ന്‌

ജോസ്‌ മാളേയ്‌ക്കല്‍ Published on 21 July, 2011
നോര്‍ത്തീസ്റ്റ്‌ റീജിയണല്‍ സീറോമലബാര്‍ യൂത്ത്‌ കോണ്‍ഫറന്‍സ്‌ ജൂലൈ 28ന്‌
ഗാര്‍ഫീല്‍ഡ്‌: ചിക്കാഗോ സീറോമലബാര്‍ കത്തോലിക്കാ രൂപതയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജൂലൈ 28 മുതല്‍ 31 വരെ നടത്തപ്പെടുന്ന നോര്‍ത്തീസ്റ്റ്‌ റീജിയണല്‍ സീറോമലബാര്‍ യൂത്ത്‌ കോണ്‍ഫറന്‍സിനു ജൂലൈ 28 വ്യാഴാഴ്‌ച്ച തിരശീല ഉയരും.

ഗാര്‍ഫീല്‍ഡ്‌ ഔര്‍ ലേഡി ഓഫ്‌ സോറോസ്‌ സീറോമലബാര്‍ മിഷന്‍ യുവജനസംഘടന (OLSY) ആതിഥേയത്വം വഹിക്കുന്ന ഈ കോണ്‍ഫറന്‍സ്‌ ന്യൂവാര്‍ക്ക്‌ അതിരൂപതയുടെ ധ്യാനകേന്ദ്രത്തില്‍ (499 Belgrove Drive, Kearny NJ 07032) വച്ചായിരിക്കും നടക്കുന്നത്‌. ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്‌, കണക്‌റ്റിക്കട്ട്‌, മസാച്ചുസെറ്റ്‌സ്‌ മേഖലയിലുള്ള സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഇടവക (ഈസ്റ്റ്‌ മില്‍സ്റ്റോണ്‍), ബ്ലസഡ്‌ കുഞ്ഞച്ചന്‍ സീറോമലബാര്‍ മിഷന്‍ (സ്റ്റാറ്റന്‍ ഐലന്‍ഡ്‌), സെന്റ്‌ തോമസ്‌ സീറോമലബാര്‍ ഇടവക (ബ്രോങ്ക്‌സ്‌), സീറോമലബാര്‍ മിഷന്‍ (റോക്ക്‌ലാന്‍ഡ്‌), സെന്റ്‌ മേരീസ്‌ സീറോമലബാര്‍ ഇടവക (വെസ്റ്റ്‌ ഹെമ്പ്‌സ്റ്റെഡ്‌), സെന്റ്‌ തോമസ്‌ സീറോമലബാര്‍ മിഷന്‍ (ബോസ്റ്റണ്‍) എന്നീ പള്ളികളില്‍നിന്നുള്ള നൂറുകണക്കിനു യുവതീയുവാക്കള്‍ നോര്‍ത്തീസ്റ്റ്‌ റീജിയണില്‍ ആദ്യമായി നടക്കാന്‍ പോകുന്ന ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും.

ഗാര്‍ഫീല്‍ഡ്‌ സീറോമലബാര്‍ മിഷന്‍ സ്‌പിരിച്വല്‍ ഡയറക്‌റ്റര്‍ റവ. ഫാ. ജോയി ആലപ്പാട്ട്‌ നേതൃത്വം നല്‍കുന്ന കോണ്‍ഫറന്‍സിന്റെ ആപ്‌തവാക്യം `ഒരേ ആല്‍മാവില്‍, ഒരേ അഭിപ്രായം' (ഫിലിപ്പി 2:2) എന്നതാണ്‌. യുവജങ്ങളുടെ നേതൃത്വപാടവംകൊണ്ടും, സംഘാടകമികവുകൊണ്ടും ഈ കോണ്‍ഫറന്‍സ്‌ മറ്റു കോണ്‍ഫറന്‍സുകളില്‍നിന്നും തികച്ചും വ്യത്യസ്‌തത പുലര്‍ത്തും. നോര്‍ത്തീസ്റ്റ്‌ റീജിയണില്‍നിന്നുള്ള എല്ലാ യുവജനങ്ങള്‍ക്കും ഒത്തുചേരുന്നതിനും, തങ്ങളൂടെ കലാവാസനകള്‍ പ്രകടിപ്പിക്കുന്നതിനും,നേതൃത്വഗുണങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും, നല്ലൊരു കൂട്ടായ്‌മ രൂപപ്പെടുത്തുന്നതിനും, ഭാവിയില്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗിനും ഈ കോണ്‍ഫറന്‍സ്‌ ഉപകരിക്കും.

സീറോമലബാര്‍ യുവജനസമ്മേളനം, വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍, ബൈബിള്‍ ജെപ്പഡി, സ്‌കിറ്റ്‌, പ്രെയിസ്‌ ആന്റ്‌ വര്‍ഷിപ്പ്‌, സീറോളിമ്പിക്‌സ്‌, ട്രൈയാത്തലോണ്‍, മ്യൂസിക്ക്‌ ആന്റ്‌ ഡാന്‍സ്‌ എന്നിവ പരിപാടികളില്‍ ചിലതുമാത്രം. ഷെറിന്‍ പാലാട്ടി, ഡെലിക്‌സ്‌ അലക്‌സ്‌, ശില്‍പ ഫ്രാന്‍സിസ്‌, ജറി വട്ടമല, ജോണ്‍ വാളിപ്ലാക്കല്‍, ജല്‍ വിന്‍ ജെയിംസ്‌, ആഷ്‌ലി മത്തായി എന്നിവരാണു യുവജന കോര്‍ഡിനേറ്റേഴ്‌സ്‌. 13 മുതല്‍ 35 വരെ പ്രായമുള്ള യുവതീയുവാക്കള്‍ക്ക്‌ ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഒരാള്‍ക്ക്‌ 200 ഡോളര്‍ ആണു രജിസ്റ്റ്രേഷന്‍ ഫീസ്‌. കോണ്‍ഫറന്‍സ്‌ സംബന്ധിച്ച എല്ലാ വിവരങ്ങളും www.nesyroconference.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണു. കൂടുതല്‍ വിവരങ്ങള്‍ ഷെറിന്‍ പാലാട്ടി 201 966 1064 ഡെലിക്‌സ്‌ അലക്‌സ്‌ 201 923 2789 ശില്‍പ ഫ്രാന്‍സിസ്‌ 201 560 8081 എന്നിവരില്‍നിന്നും ലഭിക്കും
നോര്‍ത്തീസ്റ്റ്‌ റീജിയണല്‍ സീറോമലബാര്‍ യൂത്ത്‌ കോണ്‍ഫറന്‍സ്‌ ജൂലൈ 28ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക