Image

പ്രഥമ അടിമാലി സംഗമം വര്‍ണാഭമായി

ആന്‍ഡ്രൂ ജോര്‍ജ്‌ Published on 24 June, 2012
പ്രഥമ അടിമാലി സംഗമം വര്‍ണാഭമായി
ലണ്ടന്‍: കിഴക്കിന്റെ കാശ്‌മീര്‍ എന്നറിയപ്പെടുന്ന നീലക്കുറിഞ്ഞിയുടെ നാടായ മൂന്നാറിന്‍റെയും മൂന്നാറിന്റെ കവാടം എന്നറിയപ്പെടുന്ന അടിമാലിയുടെയും പരിസരപ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക്‌ കുടിയേറിയവരുടെ സംഗമം ശനിയാഴ്‌ച ഓക്‌സ്‌ഫോര്‍ഡില്‍ വച്ച്‌ നടന്നു. ഔപചാരികതകളുടെ മൂടുപടമില്ലാതെ മണ്ണിന്റെ മണം ഇഷ്ടപ്പെടുന്ന മലയോരകര്‍ഷകരുടെ മക്കള്‍ യു കെയില്‍ ഒത്തുകൂടിയത്‌ ഏവര്‍ക്കും ഗൃഹാതുരതയുടെ ,മണിക്കൂറുകള്‍ സമ്മാനിച്ചു.

നാട്ടില്‍ നിന്നെത്തിയ, സുഹൃത്തുക്കളേയും അയല്‍പ്പക്കക്കാരേയും സഹപാഠികളേയും കണ്ടുമുട്ടുന്നതിനും സൗഹൃദം പുതുക്കുന്നതിനും മധുരിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കുന്നതിനും ഈ സംഗമത്തിന്‌ കഴിഞ്ഞുവെന്ന്‌ സംഗമത്തില്‍ പങ്കെടുത്തവര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.അടിമാലിയുടേയും മൂന്നാറിന്റേയും പരിസരപ്രദേശങ്ങളായ മച്ചിപ്ലാവ്‌, വെളളത്തൂവല്‍, പാറത്തോട്‌, കൂമ്പന്‍പാറ, തോക്കുപാറ, ആനച്ചാല്‍, മൂന്നാര്‍, പളളിവാസല്‍, ചിത്തിരപുരം, കുഞ്ചിത്തണ്ണി, പൊട്ടന്‍കാട്‌, ബൈസണ്‍വാലി, എല്ലക്കല്‍, ജോസ്‌ഗിരി, പോത്തുപാറ, രാജക്കാട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന്‌ യുകെയില്‍ എത്തിയ അന്‍പതോളം പേര്‍ ഈ പ്രഥമ സംഗമത്തില്‍ പങ്കെടുത്തു.

അടുത്ത വര്‍ഷം ഇതേ സമയം വീണ്ടും സംഗമം നടത്തുവാനും തീരുമാനമായി.തീയതിയും സമയവും പിന്നീട്‌ അറിയുക്കുന്നതായിരിക്കും.ഈ കൂട്ടായ്‌മ കൂടുതല്‍ വിപുലീകരിക്കുവനായി ഫെയിസ്‌ ബുക്കില്‍ ഒരു ഗ്രൂപ്പ്‌ തുടങ്ങിക്കഴിഞ്ഞു.മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ നിന്നും യു കെയില്‍ എത്തിയിട്ടുള്ളവര്‍ http://www.facebook.com/groups/195699543891030/ എന്ന ഫെയിസ്‌ബുക്ക്‌ ഗ്രൂപ്പില്‍ ചേരുവാന്‍ സംഘാടകര്‍ പ്രത്യേകം അഭ്യര്‍ത്ഥിച്ചു.
പ്രഥമ അടിമാലി സംഗമം വര്‍ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക