Image

ഹെര്‍മോന്‍ മാര്‍ത്തോമാ ഇടവകദിനം ആഘോഷിച്ചു

ജിബോയ്‌ ജോര്‍ജ്‌ Published on 25 June, 2012
ഹെര്‍മോന്‍ മാര്‍ത്തോമാ ഇടവകദിനം ആഘോഷിച്ചു
മിഡ്‌ലാന്‍ഡ്‌സ്‌: മിഡ്‌ലാന്‍സിലെ ഹെര്‍മോന്‍ മാര്‍ത്തോമാ ഇടവകയുടെ അഞ്ചാമത്‌ ഇടവകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ജൂണ്‍ 23 ശനിയാഴ്‌ച ചെംസ്ലിവുഡിലുള്ള സെന്റ്‌ ആന്‍ഡ്രൂസ്‌ ദേവാലയത്തില്‍ വൈകുന്നേരം നാലിന്‌ ആരംഭിച്ച വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ലണ്ടന്‍ സെന്റ്‌ജെയിംസ്‌ ഇടവക വികാരി റവ. സജീവ്‌ തോമസ്‌ നേതൃത്വം നല്‍കി. ഹെര്‍മോന്‍ വികാരി റവ. സാബു സി. മാത്യു സഹകാര്‍മികനായിരുന്നു.

വിശുദ്ധ കുര്‍ബാനയ്‌ക്ക്‌ ശേഷം നടന്ന പൊതുസമ്മേളനനം സോളിഹള്‍ മേയര്‍ കെന്‍ ഹാക്കിന്‍സ്‌ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. മേയറസ്‌ ജാനറ്റ്‌ ഹാക്കിന്‍സും സന്നിഹിതയായിരുന്നു. മേയര്‍ തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ സഭ സമൂഹത്തിനു നല്‍കേണ്ട സേവനങ്ങളെപ്പറ്റിയും ഹെര്‍മോന്‍ മാര്‍ത്തോമാ ഇടവകയുടെ മിഡ്‌ലാന്‍സിലെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചുകൊണ്ടും സംസാരിച്ചു.

റവ. സജീവ്‌ തോമസ്‌ തന്റെ ഇടവകദിന സന്ദേശത്തില്‍ സഭയുടെ ഭൗതീക വളര്‍ച്ചയോടൊപ്പം ആത്മീയമായി വളരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചു. ഇടവക സെക്രട്ടറി ജിബോയ്‌ ജോര്‍ജ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളും ഇടവക ഗായകസംഘത്തിന്റെ ഗാനങ്ങളും പരിപാടികള്‍ക്ക്‌ മിഴിവേകി. ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ സദസ്സിനു കൃതജ്‌ഞത അറിയിച്ചു.
ഹെര്‍മോന്‍ മാര്‍ത്തോമാ ഇടവകദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക