Image

ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ച്‌ ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌

മണ്ണിക്കരോട്ട്‌ Published on 25 June, 2012
ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ച്‌ ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌
ഹ്യൂസ്റ്റന്‍: ജൂണ്‍ മുപ്പതു മുതല്‍ ജൂലൈ 3 വരെ ഹ്യൂസ്റ്റനില്‍ ഒരുക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ ആദ്യ ഇനം ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റായിരിക്കുമെന്ന്‌ ടൂര്‍ണമെന്റ്‌ ചെയര്‍മാന്‍ റെജി കോട്ടയം അറിയിച്ചു. ജൂണ്‍ 30-ന്‌ രാവിലെ 8 മണിയ്‌ക്ക്‌ സ്റ്റാഫര്‍ഡ്‌ ഹൈസ്‌ക്കൂള്‍ ജിംനേഷ്യത്തില്‍ ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള ടൂര്‍ണമെന്റ്‌ ഉദ്‌ഘാടനം ചെയ്യും. അദ്ദേഹത്തോടൊപ്പം സ്റ്റാഫറ്‌ഡ്‌ സിറ്റി പ്രോ-ടെം മെയര്‍ കെന്‍ മാത്യു, ഫൊക്കാന ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്‌, ട്രഷറര്‍ ഷാജി ജോണ്‍, കണ്‍വന്‍ഷന്‍ മനേജര്‍ തോമസ്‌ മാത്യു, കണ്‍വന്‍ഷന്‍ ചെയര്‍മന്‍ ഏബ്രഹാം ഈപ്പന്‍ എന്നിവരും മറ്റ്‌ അതിഥികളും ഫൊക്കാന ഭാരവാഹികളും സന്നിഹിതരായിരിക്കും.

ജൂണ്‍ 30, ജൂലൈ 1 എന്നീ രണ്ടു ദിവസം രാവിലെ 8 മണി മുതല്‍ വൈകീട്ട്‌ 6 മണിവരെയായിരിക്കും ടൂര്‍ണമെന്റ്‌. ദേശിയ തലത്തില്‍ മികവു തെളിയിച്ച 14 ടീംമാണ്‌ സ്റ്റാഫര്‍ഡ്‌ ഹൈസ്‌ക്കൂള്‍ ജിംനേഷ്യത്തില്‍ മാറ്റുരയ്‌ക്കാന്‍ പോകുന്നത്‌. അതുകൊണ്ടുതന്നെ വളരെ വാശിയേറിയ ഒരു മത്സരമായിരിക്കും നടക്കുന്നതെന്ന്‌ ജി.കെ. പിള്ള അഭിപ്രായപ്പെട്ടു. വിജയികള്‍ക്ക്‌ ആകര്‍ഷണീയമായ കാഷ്‌ അവാര്‍ഡും ട്രോഫിയും ഫൊക്കാന വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ ത്രീ പോയ്‌ന്റ്‌ ഷൂട്ടറിനായി പ്രത്യേകം സമ്മാനങ്ങളും ഏര്‍പ്പെടുത്തി യിട്ടുണ്ട്‌.

ഹ്യൂസ്റ്റനില്‍ ആദ്യമായി അരങ്ങേറുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ പ്രൗഡിയും പ്രതാപവും നിലനിര്‍ത്തിക്കൊണ്ട്‌, ഹ്യൂസ്റ്റനിലെ മലയാളികള്‍ക്ക്‌ പ്രത്യേകിച്ച്‌ കളികളില്‍ താല്‍പര്യമുള്ളവര്‍ക്ക്‌ അഭിമാനി ക്കത്തക്ക ഒരു ടൂര്‍ണമെന്റായിരിക്കും നമ്മുടെ യുവജനങ്ങള്‍ ഫൊക്കാനയ്‌ക്കുവേണ്ടി കളിക്കളത്തില്‍ കാഴ്‌ച വയ്‌ക്കുന്നത്‌. അതില്‍ ഏവരും കുടുംബസമേതം വന്ന്‌ നമ്മുടെ രണ്ടാം തലമുറയിലെ ചെറുപ്പക്കാര്‍ക്ക്‌ വേണ്ട പ്രോത്സാഹനം കൊടുക്കേണ്ടതാണ്‌. ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വിപുലവും ശ്രദ്ധിക്കപ്പെടുന്നതുമായ ഒരു ടൂര്‍ണമെന്റായിരിക്കും ഹ്യൂസ്റ്റനില്‍ അരങ്ങേറാന്‍ പോകുന്നതെന്ന്‌ റെജി കോട്ടയം എടുത്തുപറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ റെജി കോട്ടയം 832 723 7995

മണ്ണിക്കരോട്ട്‌ (www.mannickarottu.net)
ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ച്‌ ബാസ്‌ക്കറ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക