Image

പൊന്റെഫ്രാക്ടില്‍ ദുക്രാന തിരുന്നാള്‍ ജൂലൈ ഏഴിന്‌, റെമിജിയുസ്‌ പിതാവ്‌ മുഖ്യാതിഥി

അപ്പച്ചന്‍ കണ്ണന്‍ചിറ Published on 25 June, 2012
പൊന്റെഫ്രാക്ടില്‍ ദുക്രാന തിരുന്നാള്‍ ജൂലൈ ഏഴിന്‌, റെമിജിയുസ്‌ പിതാവ്‌ മുഖ്യാതിഥി
പോന്റെഫ്രാകറ്റ്‌: യോര്‍ക്ക്‌ ഷയറിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ പൊന്റെഫ്രാക്ടില്‍ ജൂലൈ 7 നു ശനിയാഴ്‌ച ദുക്രാന തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. ഭാരത അപ്പസ്‌തോലനും, സഭാ പിതാവും, യേശുവിന്റെ പന്ത്രണ്ടു ശിഷ്യന്മ്‌മാരില്‍ പ്രമുഖനുമായ മാര്‍ തോമ്മാ ശ്ലീഹായുടെ തിരുന്നാള്‍ പോന്റെഫ്രാക്ട്‌ടില്‍ ഏറ്റവും മഹാനീയമായി ആഘോഷിക്കുവാന്‍ പള്ളി കമ്മിറ്റി തീരുമാനിച്ചു. തിരുന്നാള്‍ ആഘോഷത്തിന്നു താമരശ്ശേരി രൂപതയുടെ അഭിവന്ദ്യ അധ്യക്ഷന്‍ മാര്‍ റെമിജിയുസ്‌ ഇഞ്ച്‌നാനിയില്‍ പിതാവ്‌ മുഖ്യ കാര്‍മ്മികത്വം വഹിക്കും . തിരുന്നാള്‍ സന്ദേശവും പിതാവ്‌ നല്‍കുന്നതായിരിക്കും. ലങ്കാസ്‌ട്ടര്‍ റോമന്‍ കത്തോലിക്കാ രൂപതയിലെ സീറോ മലബാര്‍ സഭയുടെ ചാപ്ലിന്‍ റവ. ഫാ മാത്യു ചൂരപൊയികയില്‍ സഹ കാര്‍മ്മികത്വം വഹിക്കുന്ന ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ സമൂഹബലിയെ തുടര്‍ന്ന്‌ വിശുദ്ധ തോമാശ്ലീഹായുടെ രൂപവും വഹിച്ചുകൊണ്ട്‌ ഉള്ള പ്രഥ ക്ഷണവും നടത്തപ്പെടും. പരിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വ്വാദത്തിനു ശേഷം തിരുക്കര്‍മ്മങ്ങള്‍ സമാപിക്കും

സീറോ മലബാര്‍ സഭ കടമുള്ള ദിനമായി ആചരിക്കുന്ന ദുക്രാന തിരുന്നാളില്‍ പങ്കു ചേര്‍ന്ന്‌ അനുഗ്രഹങ്ങള്‍ നേടുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി പള്ളി കമ്മിറ്റി അറിയിച്ചു. യോര്‍ക്ക്‌ക്ഷയരിലെ മുഴുവന്‍ വിശ്വാസികളുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു. തിരുന്നാളിന്‌ ശേഷം സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും.

പോന്റെഫ്രാക്ട്‌ടില്‍ എത്തുന്ന പിതാവിന്‌ ഹാര്‌ദ്ധവമായ സ്വീകരണം അരുളാന്‍ കമ്മിറ്റി തീരുമാനിച്ചു. സെന്റ്‌ ജോസഫ്‌ പള്ളി വികാരി ബൊക്കെ നല്‍കി പിതാവിനെ സ്വീകരിക്കും.
പൊന്റെഫ്രാക്ടില്‍ ദുക്രാന തിരുന്നാള്‍ ജൂലൈ ഏഴിന്‌, റെമിജിയുസ്‌ പിതാവ്‌ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക