Image

യൂറോപ്പില്‍ മ്യൂസിക് മെസേജിന്റെ സംഗീത വീഡിയോ ആല്‍ബം ചിത്രീകരണം ആരംഭിച്ചു

Published on 26 June, 2012
യൂറോപ്പില്‍ മ്യൂസിക് മെസേജിന്റെ സംഗീത വീഡിയോ ആല്‍ബം ചിത്രീകരണം ആരംഭിച്ചു
വിയന്ന: മെസേജ് മിഷന്റെ സംഗീത വിഭാഗമായ മ്യൂസിക് മെസേജിന്റെ നേതൃത്വത്തില്‍ യൂറോപ്പിലെ വിയന്നയില്‍വെച്ച് നടക്കുന്ന വീഡിയോ ആല്‍ബത്തിന്റെ ചിത്രീകരണം 'മനസ്സിന്റെ തീരാത്ത കണ്ണീരിനും' എന്ന മരിയന്‍ ഗാനം ജോയിസ് ജോജി പാടി ആരംഭിച്ചു.

വിയന്നയിലെ പ്രശസ്തരായ യുവ കലാകാരന്മാരാണ് ഈ വീഡിയോ സംഗീത ആല്‍ബത്തിലെ അഭിനേതാക്കള്‍. യൂറോപ്പിലെ കലാമാമാങ്കം എന്നറിയപ്പെടുന്ന കേളി ഇന്റര്‍നാഷണല്‍ കലാമേളയില്‍ നൃത്ത സംഗീത ഇനങ്ങളില്‍ ഹാട്രിക് വിജയം നേടിയ ബ്ലൂയിന്‍സ് തോമസ്, ഗായകന്‍ റ്റിബി പുത്തൂര്‍, നര്‍ത്തകിയും ഗായികയുമായ ജോയിസ് ജോജി എര്‍ണാകേരില്‍, കലാരത്‌നമായ കുമാരി വര്‍ഷ പ്രിന്‍സ് പള്ളിക്കുന്നേല്‍ എന്നിവരാണ് ഈ വീഡിയോ സംഗീത ആല്‍ബത്തില്‍ പങ്കെടുക്കുന്നത്.

ഏഷ്യാനെറ്റിന്റെ യു.എസ്. പ്രോഗ്രാം ഡയറക്ടറും, പ്രശസ്ത ഛായാഗ്രാഹകനുമായ ബിജു സക്കറിയ, വിയന്നയിലെ പ്രകൃതിഭംഗി മുഴുവന്‍ പകര്‍ത്തി ഈ സംഗീത ആല്‍ബത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. പ്രശസ്ത സംഗീത സംവിധായകനും, വചന പ്രഘോഷകനുമായ സണ്ണി സ്റ്റീഫന്‍ സംവിധാനം നിര്‍വഹിക്കുന്നു.

റിപ്പോര്‍ട്ട്: ഡോ. സന്തോഷ്.ടി.ജോണ്‍
യൂറോപ്പില്‍ മ്യൂസിക് മെസേജിന്റെ സംഗീത വീഡിയോ ആല്‍ബം ചിത്രീകരണം ആരംഭിച്ചു
യൂറോപ്പില്‍ മ്യൂസിക് മെസേജിന്റെ സംഗീത വീഡിയോ ആല്‍ബം ചിത്രീകരണം ആരംഭിച്ചു
യൂറോപ്പില്‍ മ്യൂസിക് മെസേജിന്റെ സംഗീത വീഡിയോ ആല്‍ബം ചിത്രീകരണം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക