Image

ടോണിക്കും രേഷ്‌മക്കും ഉഴവൂരുകാരുടെ ആദരം; ഉഴവൂര്‍ സംഗമം സമാപിച്ചു

സാബു ചുണ്ടക്കാട്ടില്‍ Published on 26 June, 2012
ടോണിക്കും രേഷ്‌മക്കും ഉഴവൂരുകാരുടെ ആദരം; ഉഴവൂര്‍ സംഗമം സമാപിച്ചു
വിഥിന്‍ഷോ: ബ്രിട്ടീഷ്‌ മലയാളി യംഗ്‌ ടാലന്റ്‌ അവാര്‍ഡ്‌ ജേതാവായ ടോണി ഡെന്നിസിനും ഫൈനലിസ്റ്റായ രേഷ്‌മാ ഏബ്രാഹിമിനും യംഗ്‌ ടാലന്റ്‌ അവാര്‍ഡ്‌ നല്‍കി ഉഴവൂര്‍ സംഗമത്തിന്‌ സമാപനം. യുകെയിലെ നാനാ ഭാഗത്തുനിന്നും എത്തിച്ചേര്‍ന്ന അനേകം ഉഴവൂര്‍കാര്‍ ഒരുമിച്ച്‌ ചേര്‍ന്ന ഉഴവൂരിന്റെ ആവേശം പരസ്‌പരം പങ്കുവച്ചു പിരിയുക ആയിരുന്നു.

ബ്രിട്ടാനിയ എയര്‍പോര്‍ട്ട്‌ ഹോട്ടലിലും വിഥിന്‍ ഷോ ഫോറം സെന്ററിലും ആയി നടന്ന പരിപാടിയില്‍ ഉഴവൂരില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. റെക്‌സും സുപ്രഭയും നടത്തിയ ഗാനമേള കപ്പിള്‍ ഡാന്‍സ്‌ മത്സരം എന്നിവ ശ്രദ്ധ നേടി. സിന്റോ ലോബോ ദമ്പതികളാണ്‌ ഇതില്‍ ജേതാക്കളായത്‌.

ശനി വിഥിന്‍ഷോയില്‍ നടന്ന സമ്മേളനത്തിന്റെ അവതാരകരായി ജൂലി വെട്ടുകല്ലേല്‍, ബെനിറ്റ മൂരിക്കുന്നേല്‍, സലോമി സൈമണ്‍ എന്നിവര്‍ എത്തി.

ഉച്ചകഴിഞ്ഞ്‌ നടന്ന മീറ്റിംഗില്‍ ടോമി ചാലില്‍ അധ്യക്ഷത വഹിച്ചു. ജോണി മലേമുണ്‌ടക്കല്‍ സ്വാഗതമേകി.

ഉഴവൂരിന്റെ മാതാപിതാക്കളും മുഖ്യാതിഥികളും ചേര്‍ന്ന്‌ നിലവിളക്ക്‌ തെളിയിച്ചു. തുടര്‍ന്ന്‌ മുഖ്യാതിഥികളായ എം.എം. തോമസ്‌, ജോസഫീന, ഫാ. മനോജ്‌ അലിപ്പറ എന്നിവര്‍ പ്രസംഗിച്ചു. അളിയന്‍മാരുടെ പ്രതിനിധികളായി ജോബിയും, മാതാപിതാക്കളുടെ പ്രതിനിധിയായി ജോണ്‍ വെട്ടുകല്ലേലും പ്രസംഗിച്ചു.

മീറ്റിംഗിനുശേഷം ടോണി വഞ്ചിത്താനം, രേഷ്‌മ വെള്ളിലംതടം എന്നിവരെ യംഗ്‌ ടാലന്റ്‌ അവാര്‍ഡ്‌ നല്‍കി ആദരിച്ചു. തുടര്‍ന്ന്‌ വിവിധ കലാപരിപാടികള്‍ക്ക്‌ വിഥിന്‍ ഷോ ഫോറം സെന്റര്‍ സാക്ഷിയായി. രാജു സ്റ്റീഫന്‍ ഒറ്റത്താന്‍ഗഡിയലിന്റെ നന്ദി പ്രസംഗത്തോടു കൂടി ഉഴവൂര്‍ സംഗമം 2012ന്‌ തിരശീല വീണു.
ടോണിക്കും രേഷ്‌മക്കും ഉഴവൂരുകാരുടെ ആദരം; ഉഴവൂര്‍ സംഗമം സമാപിച്ചുടോണിക്കും രേഷ്‌മക്കും ഉഴവൂരുകാരുടെ ആദരം; ഉഴവൂര്‍ സംഗമം സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക