Image

സാല്‍ഫോര്‍ഡ്‌ തിരുനാള്‍ ഭക്തിസാന്ദ്രമായി

സാബു ചുണ്ടക്കാട്ടില്‍ Published on 26 June, 2012
സാല്‍ഫോര്‍ഡ്‌ തിരുനാള്‍ ഭക്തിസാന്ദ്രമായി
സാല്‍ഫോര്‍ഡ്‌: ഭാരത അപ്പോസ്‌തലന്‍ മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ സാല്‍ഫോര്‍ഡില്‍ ആഘോഷിച്ചു. സാല്‍ഫോര്‍ഡിലെ സെന്റ്‌ പീറ്റര്‍ ആന്‍ഡ്‌ പോള്‍ ദേവാലയത്തില്‍ ഉച്ചയ്‌ക്ക്‌ 12 ന്‌ നടന്ന തിരുനാള്‍ കുര്‍ബാനയില്‍ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. തോമസ്‌ തൈക്കൂട്ടം, ഫാ. സോണി കാരുവേലില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

മാഞ്ചസ്റ്ററിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന്‌ വിശ്വാസികള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. കുര്‍ബാനയെത്തുടര്‍ന്ന്‌ തിരുസ്വരൂപവുമായി പ്രദക്ഷിണവും നടന്നു. തുടര്‍ന്ന്‌ ആശീര്‍വാദവും ഊട്ടുനേര്‍ച്ചയും നടന്നു. ലജു ജോസഫ്‌, ഉണ്ണി വെള്ളിനാങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സാല്‍ഫോര്‍ഡ്‌ തിരുനാള്‍ ഭക്തിസാന്ദ്രമായിസാല്‍ഫോര്‍ഡ്‌ തിരുനാള്‍ ഭക്തിസാന്ദ്രമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക