Image

സൗദിയില്‍ വനിതാ ജീവനക്കാരെ നിയമിക്കാത്ത 25 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

Published on 26 June, 2012
സൗദിയില്‍ വനിതാ ജീവനക്കാരെ നിയമിക്കാത്ത 25 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
റിയാദ്‌ : സ്‌ത്രീജീവനക്കാരെ നിയമിക്കണമെന്ന മന്ത്രാലയ നിബന്ധന ലംഘിച്ച 25 വ്യാപാരസ്ഥാപനങ്ങള്‍ തൊഴില്‍മന്ത്രാലയം അടച്ചുപൂട്ടി. സ്‌ത്രീകളുടെ സ്വകാര്യവസ്‌ത്രങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും സ്‌ത്രീകളെ നിയമിക്കണമെന്ന്‌ നേരത്തെ മന്ത്രാലയം ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ജനുവരി 5 മുതല്‍ ഉത്തരവ്‌ പ്രാബല്യത്തില്‍ വരികയും ചെയ്‌തിരുന്നു. എന്നാല്‍ ഇതാദ്യമായാണ്‌ സ്‌ത്രീവല്‍ക്കരണവുമായി ബന്ധപ്പെട്ട്‌ തലസ്ഥാനത്ത്‌ വ്യാപാരസ്ഥാപനങ്ങള്‍ മന്ത്രാലയം അടച്ചുപൂട്ടുന്നത്‌.

തൊഴില്‍മന്ത്രാലയത്തിന്‌ പുറമെ മുനിസിഗ്ഗാലിററി, ഗവര്‍ണറേററ്‌, പാസ്‌പോര്‍ട്ട്‌ വകുഗ്ഗ്‌ തുടങ്ങിയ വിഭാഗങ്ങള്‍ സംയുക്തമായാണ്‌ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നത്‌. ഇതിനായി 400 പരിശോധകരടങ്ങുന്ന സ്‌കോഡുകളാണ്‌ വിവിധ വ്യാപാരകേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നത്‌.
പിടികൂടുന്ന സ്ഥാപനങ്ങള്‍ സീല്‍ചെയ്യുന്നത്‌ കൂടാതെ തൊഴില്‍ മന്ത്രാലയത്തിലുള്ള സ്ഥാപനത്തിന്‍െറ കമ്പ്യൂട്ടറും പ്രവര്‍ത്തനരഹിതമാക്കും. സ്‌്രതീകളുടെ സ്വകാര്യവസ്‌ത്രങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളിലാണ്‌ ഇതുവരെ വനിതാജീവനക്കാര്‍ വേണമെന്നു വ്യവസ്ഥ ചെയ്‌തിരുന്നത്‌. സൗന്ദര്യവര്‍ധക വസ്‌തുക്കള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങളില്‍ ഈമാസം 30 മുതല്‍ വനിതാവത്‌കരണം നടപ്പാക്കാനിരിക്കെയാണ്‌ പരിശോധന ശക്തമാക്കിയിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക