Image

വര്‍ണപ്പകിട്ടാര്‍ന്ന സമുദായ റാലിക്ക്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ജെയ്‌സണ്‍ ജോസ്‌ Published on 26 June, 2012
വര്‍ണപ്പകിട്ടാര്‍ന്ന സമുദായ റാലിക്ക്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
യുകെകെസിഎയുടെ പതിനൊന്നാം കണ്‍വന്‍ഷന്‌ ഇനി കൃത്യം ഒരാഴ്‌ച മാത്രം. ഇതോടനുബന്ധിച്ചു നടക്കുന്ന സമുദായ റാലിയെ അംഗങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. അക്ഷരമാല ക്രമത്തില്‍ നടക്കുന്ന റാലിയുടെ മുന്‍നിരയില്‍ വിശിഷ്ടാതിഥികളും സ്‌കോട്ടിഷ്‌ ബാന്‍ഡ്‌ മേളവും അണിനിരക്കും. മറ്റു വിശദാംശങ്ങളെല്ലാം സംഘാടകര്‍ അതീവ രഹസ്യമായാണ്‌ സൂക്ഷിക്കുന്നത്‌.

ഓരോ യൂണിറ്റും നിറപ്പകിട്ടുള്ള വസ്‌ത്രങ്ങളും വര്‍ണ ബലൂണുകളും ചെണ്‌ടമേളവും വാദ്യഘോഷങ്ങളുമൊക്കെയായി മത്സര റാലിയെ സമ്പന്നമാക്കും. ആകെ 47 യൂണിറ്റുകളാണ്‌ അണിനിരക്കുക. ജേതാവ്‌ ആരാകും എന്നതു പ്രവചനാതീതം.

അമ്പതു കുടുംബങ്ങളില്‍ കൂടുതലുള്ള യൂണിറ്റുകളും അതില്‍ കുറവുള്ള യൂണിറ്റുകളും വെവ്വേറെയാണ്‌ മത്സരിക്കുന്നത്‌. രണ്‌ടു വിഭാഗത്തിലും മൂന്നു സമ്മാനങ്ങള്‍ വീതം.

കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്‌ടാരശേരി അഭിവാദ്യം സ്വീകരിക്കുന്ന റാലി ഉച്ചയ്‌ക്ക്‌ 12.45നു തുടങ്ങും.
വര്‍ണപ്പകിട്ടാര്‍ന്ന സമുദായ റാലിക്ക്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക