കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ടെലികോം കമ്പനിയായ ഭാരതി
എയര്‍ടെല്‍ കേരളത്തില്‍ 3ജി സേവനം പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ കൊച്ചി,
തിരുവനന്തപുരം, കോഴിക്കോട് എന്നിവ അടക്കമുള്ള പ്രമുഖ നഗരങ്ങളില്‍ 3ജി സേവനം
ലഭ്യമാകും.
ജൂലായ് 21 അര്‍ധരാത്രി മുതല്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍
3ജി സേവനം ലഭ്യമാകും. ഇതോടെ ഇന്ത്യയില്‍ 30 ലക്ഷത്തോളം വരുന്ന എയര്‍ടെല്‍
3ജി ഉപഭോക്തൃശൃംഖലയിലേക്കാണ് കേരളത്തിലെ ഉപഭോക്താക്കളും അണിചേരുന്നതെന്ന്
ഭാരതി എയര്‍ടെല്‍ കേരള-തമിഴ്നാട് മൊബൈല്‍ സര്‍വീസസ് സി.ഇ.ഒ രാജീവ്
രാജഗോപാല്‍ പറഞ്ഞു.
മൊബൈല്‍ ഹാന്‍ഡ്സെറ്റിന് പുറമെ എയര്‍ടെല്‍ ഹൈസ്പീഡ് യു.എസ്.ബി ഡാറ്റാ
കാര്‍ഡുകള്‍ ഉപയോഗിച്ച് ടാബ്ലറ്റ് പി.സി, ലാപ്ടോപ് തുടങ്ങിയവയിലും
ഉപയോക്താക്കള്‍ക്ക് 3ജി പ്രയോജനപ്പെടുത്താനാകും.
എയര്‍ടെല്‍ 3ജി സേവനങ്ങളെ കുറിച്ച് കൂടുതലറിയാന്‍ http://www.airtel.in/Airtel3G/
എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 12134 എന്ന ടോള്‍ ഫ്രീ നമ്പറില്‍
വിളിക്കുകയോ 121 എന്ന നമ്പറിലേക്ക് '3G HELP' എന്ന എസ്.എം.എസ് അയക്കുകയോ
ചെയ്യാം.