Image

ജര്‍മനിയില്‍ മാതാവിന്റെ തിരുനാള്‍ ജൂണ്‍ 30 നും ജൂലൈ ഒന്നിനും

ജോസ്‌ കുമ്പിളുവേലില്‍ Published on 27 June, 2012
ജര്‍മനിയില്‍ മാതാവിന്റെ തിരുനാള്‍ ജൂണ്‍ 30 നും ജൂലൈ ഒന്നിനും
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളും ഇടവകദിനവും ജൂണ്‍ 30 നും ജൂലൈ ഒന്നിനും (ശനി, ഞായര്‍) നടക്കും. സമൂഹത്തിന്റെ മുപ്പത്തിരണ്‌ടാമത്തെ തിരുനാളാണ്‌ ഇത്തവണ ആഘോഷിക്കുന്നത്‌.

കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്‌ ഫ്രൗവന്‍ ദേവാലയത്തിലാണ്‌ ആഘോഷപരിപാടികള്‍ നടക്കുന്നത്‌. ചങ്ങനാശേരി പായിപ്പാട്‌ സ്വദേശി അപ്പച്ചന്‍, എല്‍സമ്മ കോലേട്ടും കുടുംബവുമാണ്‌ നടപ്പുവര്‍ഷത്തെ പ്രസുദേന്തി.

കൊളോണ്‍ മ്യൂള്‍ഹൈിലെ തിരുഹൃദയ ദേവാലയത്തില്‍ ഫാ. ഇഗ്‌നേഷ്യസ്‌ ചാലിശേരി സിഎംഐ യുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയെ തുടര്‍ന്നുള്ള പൊതുയോഗത്തില്‍ തിരുനാളിന്റെ സുഗമമായ നടത്തിപ്പിനു വേണ്‌ടി നൂറ്റിമുപ്പതോളം പേരടങ്ങുന്ന വിവിധ കമ്മറ്റികളും രൂപീകരിച്ചിട്ടുണ്‌ട്‌.

വിവിധ കമ്മറ്റി കണ്‍വീനര്‍മാരായി അര്‍ച്ചന റ്റിനിഷ്‌ (ലിറ്റര്‍ജി), കുഞ്ഞുമോന്‍ പുല്ലങ്കാവുങ്കല്‍ (ഡെക്കറേഷന്‍/പ്രദക്ഷിണം), എം.പി.ചെറിയാന്‍ (നേര്‍ച്ച), വര്‍ഗീസ്‌ ശ്രാമ്പിക്കല്‍ (ശബ്‌ദസാങ്കേതികം), ഗ്രിഗറി മേടയില്‍ (ഫിനാന്‍സ്‌), ലില്ലി ചക്യാത്ത്‌ (ഫസ്റ്റ്‌ എയ്‌ഡ്‌), സൂസി കോലത്ത്‌/എല്‍സി വടക്കുംചേരി (ഭക്ഷണം), ജോതി കളത്തില്‍പറമ്പില്‍ (വാഫലന്‍/നൂഡില്‍സ്‌), സണ്ണി വേലൂക്കാരന്‍ (പാനീയം), ജോസുകുട്ടി കളത്തില്‍പറമ്പില്‍ (കഫേ/ ലഘുഭക്ഷണം), തോമസ്‌ അറമ്പന്‍കുടി (ലോട്ടറി), ജിമ്മി നസറേത്ത്‌ (കള്‍ച്ചറല്‍/സമാപന പ്രോഗ്രാം), ആന്റണി കുറന്തോട്ടത്തില്‍ (ഫോട്ടോ/വീഡിയോ), ആനന്ദ്‌ കോലേട്ട്‌ (പുനര്‍ക്രമീകരണം), ഹാനോ തോമസ്‌മൂര്‍ (ഗതാഗതം) എന്നിവരെ തെരഞ്ഞെടുത്തു.

കൂടാതെ ഇന്ത്യന്‍ സമൂഹത്തിന്റെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളായ ഡേവിഡ്‌ അരീക്കല്‍ (കണ്‍വീനര്‍), എല്‍സി വടക്കുംചേരി (സെക്രട്ടറി), ലിസമ്മ എളമ്പാശേരില്‍, ബെനഡിക്‌ട്‌ കോലത്ത്‌, പോള്‍ ചിറയത്ത്‌, സണ്ണി വേലൂക്കാരന്‍, സെബാസ്റ്റ്യന്‍ കോയിക്കര, ആന്റണി പാലത്തിങ്കല്‍, ജോസഫ്‌ വെള്ളിക്കര എന്നിവരും പ്രവര്‍ത്തിക്കുന്നു.

ജര്‍മനിയിലെ എസന്‍, ആഹന്‍, കൊളോണ്‍ എന്നീ രൂപതകളിലെ ഇന്ത്യക്കാരുടെ കൂട്ടായ്‌മയായ കൊളോണിലെ ഇന്ത്യന്‍ സമൂഹം സ്ഥാപിതമായിട്ട്‌ നാല്‍പ്പത്തിരണ്‌ടു വര്‍ഷമായി. കൊളോണ്‍ കര്‍ദ്ദിനാള്‍ യോവാഹിം മൈസ്‌നറുടെ കീഴിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ചാപ്‌ളെയിനായി ഫാ. ഇഗ്‌നേഷ്യസ്‌ ചാലിശേരി സിഎംഐ കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി സേവനം അനുഷ്‌ടിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ.ഇഗ്‌നേഷ്യസ്‌ ചാലിശേരി സിഎം.ഐ. 0221 629868, അപ്പച്ചന്‍ കോലേട്ട്‌ (പ്രസുദേന്തി) 0211 46829665/017631202968, ഡേവിഡ്‌ അരീക്കല്‍ (കണ്‍വീനര്‍) 0221 5302699, എല്‍സി വടക്കുംചേരി (സെക്രട്ടറി) 0221 5904183.
ജര്‍മനിയില്‍ മാതാവിന്റെ തിരുനാള്‍ ജൂണ്‍ 30 നും ജൂലൈ ഒന്നിനും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക