Image

ഫാ. വര്‍ഗീസ്‌ ആലങ്ങാടന്‌ കലാവിയന്നയുടെ സ്വീകരണം

Published on 28 June, 2012
ഫാ. വര്‍ഗീസ്‌ ആലങ്ങാടന്‌ കലാവിയന്നയുടെ സ്വീകരണം
വിയന്ന: യുണിവേഴ്‌സല്‍ സോളിഡാരിറ്റി മൂവ്‌മെന്റിന്റെ സ്ഥാപകന്‍ ഫാ. വര്‍ഗീസ്‌ ആലങ്ങാടന്‌ ഓസ്‌ട്രിയയിലെ പ്രമൂഖ കലാ,സാസ്‌കാരിക സംഘടനയായ കലാവിയന്ന ഉജ്വല സ്വീകരണം നല്‍കി. പ്രോസി ഫുഡ്‌ മാജിക്കില്‍ ചേര്‍ന്ന യോഗത്തില്‍ കലാവിയന്നയുടെ ജനറല്‍ സെക്രട്ടറി സിറോഷ്‌ പള്ളിക്കുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുണിവേഴ്‌സല്‍ പീസ്‌ ഫെഡറേഷന്‍ പ്രസിഡന്റ്‌ പീറ്റര്‍ ഹൈഡര്‍, നൈജീരിയയില്‍ നിന്നുള്ള ഫാ. പീറ്റര്‍ ഓക്കേകെയി, ഫാ. തോമസ്‌ കൊച്ചുചിറ, ഫാ. തോമസ്‌ പ്രശോഭ്‌, ഫാ. അബ്രാഹം കിഴക്കെക്കൂറ്റ്‌, സംഗീത സംവിധായകന്‍ സണ്ണി സ്റ്റിഫന്‍, പ്രമൂഖ ഛായാഗ്രാഹകനും ഏഷ്യനെറ്റ്‌ അമേരിക്കയുടെ പ്രോഗ്രാം ഡയറക്ടറുമായ ബിജു സക്കറിയ, കലാവിയന്ന പ്രസിഡന്റ്‌ തോമസ്‌ കാരയ്‌ക്കാട്ട്‌, പ്രോസി സിഇഒ പ്രിന്‍സ്‌ പള്ളിക്കുന്നേല്‍, കലാമണ്ഡലം മേരി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മാനുഷികഐക്യം ഊട്ടിവളര്‍ത്താന്‍ ഉഴിഞ്ഞുവച്ച ജീവിതവുമായി സാമുദായിക, വര്‍ഗീയ സംഘര്‍ഷങ്ങള്‍ രമ്യതയില്‍ പരിഹരിച്ച്‌ അതിലൂടെ സമാധാനപാലനം ലോകം മുഴുവന്‍ വ്യാപിപ്പിക്കാന്‍ പരിശ്രമിക്കുന്ന ആലങ്ങാടനച്ചന്റെ ജീവിതം മാതൃകയാണെന്ന്‌ അധ്യക്ഷ പ്രസംഗത്തില്‍ സിറോഷ്‌ പറഞ്ഞു. മറുപടി പ്രസംഗത്തില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ മനുഷ്യത്വത്തിന്റെ പരിപൂര്‍ണതയിലേക്ക്‌ പരിവര്‍ത്തനപ്പെടുത്തും വിധം ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും യുവ ജനങ്ങളെ പ്രബുദ്ധരാക്കാന്‍ എല്ലാവരുടെയും സഹായം ഫാ. വര്‍ഗീസ്‌ ആലങ്ങാടന്‍ അഭ്യര്‍ഥിച്ചു. ഷാജി കിഴക്കേടത്ത്‌ നന്ദി പറഞ്ഞു.
ഫാ. വര്‍ഗീസ്‌ ആലങ്ങാടന്‌ കലാവിയന്നയുടെ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക