Image

മമ്പാട്‌ എംഇഎസ്‌ കോളജ്‌ അലൂമ്‌നി റിയാദ്‌ ചാപ്‌റ്റര്‍ ലോഗോ പ്രകാശനം ചെയ്‌തു

ഷക്കീബ്‌ കൊളക്കാടന്‍ Published on 28 June, 2012
മമ്പാട്‌ എംഇഎസ്‌ കോളജ്‌ അലൂമ്‌നി റിയാദ്‌ ചാപ്‌റ്റര്‍ ലോഗോ പ്രകാശനം ചെയ്‌തു
റിയാദ്‌: മമ്പാട്‌ എം.ഇ.എസ്‌ കോളജ്‌ പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്‌മയായ മമ്പാട്‌ എംഇഎസ്‌ കോളജ്‌ അലൂമ്‌നി റിയാദ്‌ ചാപ്‌റ്ററിന്റെ ലോഗോ പ്രകാശനം ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ ചിഫ്‌ എക്‌സിക്യൂട്ടിവ്‌ ഒഫീസര്‍ അഷറഫ്‌ വേങ്ങാട്‌ നിര്‍വഹിച്ചൂ.

ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ അലൂമ്‌നി നിര്‍വാഹക സമിതി അംഗങ്ങളൂം പങ്കെടൂത്തു. പ്രസിഡന്റ്‌ അബ്‌ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ച യോഗത്തില്‍ അഷറഫ്‌ വേങ്ങാട്‌, നോര്‍ക്ക കണ്‍സള്‍ട്ടന്റ്‌ ശിഹാബ്‌ കൊട്ടുകാട്‌, ഉബൈദ്‌ എടവണ്ണ, അജ്‌മല്‍.പി.വി, അലവി പാട്ടശേരി എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി റഫീഖ്‌ കുപ്പനത്ത്‌ സ്വാഗതവും ട്രഷറര്‍ ആന്റണി സെബാസ്‌റ്റിയന്‍ നന്ദിയും പറഞ്ഞു.
മമ്പാട്‌ എംഇഎസ്‌ കോളജ്‌ അലൂമ്‌നി റിയാദ്‌ ചാപ്‌റ്റര്‍ ലോഗോ പ്രകാശനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക