Image

ട്രെയിനില്‍ പീഡനശ്രമം: അഭിഭാഷകന്‍ അറസ്റ്റില്‍

Published on 22 July, 2011
ട്രെയിനില്‍ പീഡനശ്രമം: അഭിഭാഷകന്‍ അറസ്റ്റില്‍
കോട്ടയം: ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അഭിഭാഷകനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. കാഴിക്കോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ യാത്ര ചെയ്‌ത യുവതി ഉറങ്ങുന്നതിനിടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കൊല്ലം പെരുനാട്‌ ശ്രീസായ്‌വത്സം അഡ്വ. ശ്രീരാജിനെയാണ്‌ (29) കോട്ടയം റെയില്‍വേ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

മംഗലാപുരംതിരുവനന്തപുരം എക്‌സ്‌പ്രസില്‍ യാത്ര ചെയ്‌ത യുവതി ബര്‍ത്തില്‍ ഉറങ്ങിക്കിടന്ന സമയം ഇതേ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്‌ത അഭിഭാഷകന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ ബഹളം കേട്ട മറ്റ്‌ യാത്രക്കാര്‍ യുവാവിനെ തടഞ്ഞുവെച്ചു. ട്രെയിന്‍ കോട്ടയത്ത്‌ എത്തിയതോടെ സഹയാത്രികരും യുവതിയും പ്ല്‌ളാറ്റ്‌ഫോമില്‍ ഉണ്ടായിരുന്ന പൊലീസിനെ വിവരം അറിയിച്ചു.കോട്ടയം ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക