Image

മാധ്യമങ്ങള്‍ ദേശീയ ഐക്യത്തിന്‌ ശ്രമിക്കണം: ഹമദ്‌ രാജാവ്‌

Published on 29 June, 2012
മാധ്യമങ്ങള്‍ ദേശീയ ഐക്യത്തിന്‌ ശ്രമിക്കണം: ഹമദ്‌ രാജാവ്‌
മനാമ: പുരോഗതിയുടെയും പരിഷ്‌കരണത്തിന്‍െറയൂം വഴികളിലൂടെ നിശ്ചയ ദാര്‍ഢ്യത്തോടെ രാജ്യം മുന്നോട്ട്‌ പോകുമെന്ന്‌ രാജാവ്‌ ഹമദ്‌ ബിന്‍ ഈസ ആല്‍ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം തന്നെ സന്ദര്‍ശിക്കാനത്തെിയ ബഹ്‌റൈന്‍ പത്ര പ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളെ സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്രപ്രവര്‍ത്തകര്‍ രാജ്യത്തിനായി ചെയ്‌തുകൊണ്ടിരിക്കുന്ന സേവനങ്ങളെ അങ്ങേയറ്റം വിലമതിക്കുന്നതായി അദ്ദേഹം പറഞ്ഞു. ദേശീയ ഐക്യം കാത്തുസൂക്ഷിക്കുന്നതിനും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സൂക്ഷ്‌മമായി കൈകാര്യം ചെയ്യുന്നതിലും മാധ്യമ പ്രവര്‍ത്തകര്‍ ജാഗരൂകരാണ്‌. പരസ്‌പര സഹകരണത്തിന്‍െറയൂം സ്‌നേഹത്തിന്‍െറയൂം അന്തരീക്ഷം സൃഷ്ടിക്കുകയും ഐക്യത്തോടെ മുന്നോട്ടുപോവുകയും ചെയ്യാന്‍ ബഹ്‌റൈന്‍ ജനതക്ക്‌ കഴിയുമെന്നാണ്‌ താന്‍ പ്രതീക്ഷിക്കുന്നത്‌. ഇതിന്‌ എല്ലാ അര്‍ഥത്തിലും പിന്തുണ നല്‍കുന്ന സമീപനമാണ്‌ മാധ്യമപ്രവര്‍ത്തകര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്നത്‌ സന്തോഷകരമാണ്‌. രാജ്യത്ത്‌ സ്വതന്ത്ര സ്വഭാവത്തോട്‌ കുടിയ പ്രസ്‌ക്‌ളബ്‌ രൂപവത്‌കരിക്കണമെന്ന്‌ രാജാവ്‌ ആവശ്യപ്പെട്ടു. നാം മുന്നോട്ടു വെക്കുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്തുന്ന ഒന്നായിരിക്കണം ഇതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ജനാധിപത്യം ശക്തിപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും പത്രപ്രവര്‍ത്തകരുടെ പങ്കിനെ പ്രധാനമന്ത്രി പ്രിന്‍സ്‌ ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയും പ്രശംസിച്ചു. രാഷ്ട്രീയ, സാമ്പത്തിക, വിവരകൈമാറ്റ മേഖലയില്‍ കുടുതല്‍ തുറസ്സുണ്ടാകണമെന്നാണ്‌ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്‌. രാജ്യത്തിന്‍െറ സുരക്ഷയും ആഭ്യന്തര ഭദ്രതയും നിലനിര്‍ത്തുന്നതിനും അക്രമപ്രവര്‍ത്തനങ്ങള്‍ നിരുല്‍സാഹപ്പെടുത്തുന്നതിനും മാധ്യമങ്ങളുടെ പങ്ക്‌ നിസ്സീമമാണെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
മാധ്യമങ്ങള്‍ ദേശീയ ഐക്യത്തിന്‌ ശ്രമിക്കണം: ഹമദ്‌ രാജാവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക