Image

അന്വേഷണ പത്രപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കണം

കൈരളി ന്യൂയോര്‍ക്ക്‌ Published on 29 June, 2012
അന്വേഷണ പത്രപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കണം
കേരളം അനുഭവിച്ചുകൊണ്ടിരുന്ന കൊലപാത രാഷ്‌ട്രീയത്തിന്‌ തടയിടാന്‍ മലബാറില്‍ പ്രത്യേകിച്ച്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയും, കേരളമൊട്ടാകെ വലവീശിക്കൊണ്ട്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും, ഇവര്‍ക്കുവേണ്ട എല്ലാ സയാഹങ്ങളും ഒരുക്കിക്കൊണ്ട്‌ മുഖ്യമന്ത്രിയും നടത്തുന്ന അതിശ്രമകരമായ അന്വേഷണത്തെ പ്രവാസികള്‍ അഭിനന്ദിക്കുന്നു.

ടി.പി ചന്ദ്രശേഖരന്‍ ഉള്‍പ്പെടെ പലരുടെയും കൊലപാതകം ക്വേട്ടേഷന്‍ അടിസ്ഥാനത്തില്‍ നടത്തിക്കൊടുത്ത പ്രതികളില്‍ മുക്കാല്‍ ഭാഗത്തെയും തെരഞ്ഞു പിടിക്കുന്നതിനുള്ള അതിസാമര്‍ത്ഥ്യം കാണിച്ച കേരളാ പോലീസ്‌ ഡിപ്പാര്‍ട്ട്‌മന്റും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

നിയമപാലകര്‍ അവരുടെ ഉദ്യമം പൂര്‍ത്തിയാക്കിയാല്‍ ബാക്കി പൂര്‍ത്തിയാക്കേണ്ടത്‌ കോടതികളായിരിക്കെ അവരുടെ നീക്കങ്ങള്‍ എങ്ങനെ ആയിരിക്കും എന്നാണ്‌ ഇനി കണ്ടറിയേണ്ടത്‌.

പലപ്പോഴും ആരംഭശൂരത്വത്തോടെ പ്രതികളെ തേടിപിടിച്ച്‌ കോടതിയില്‍ എത്തിച്ചാലും ഇന്‍ഡ്യയിലെ കോടതികള്‍ പലപ്പോഴും അഴകൊഴുമ്പന്‍ നീക്കങ്ങളാണ്‌ നടത്തിവരാറുള്ളത്‌. പരിണതഫലംമോ? പാര്‍ട്ടിയുടെ ചെലവില്‍ കേസുകള്‍ വാദിച്ച്‌ ജയിച്ച്‌ പ്രതികള്‍ വീണ്ടും തങ്ങളെ കോടതിയിലെത്തിക്കാന്‍ വഴികള്‍ കണ്ടെത്തിയ പോലീസ്‌ ഉദ്യോഗസ്ഥരെ വേട്ടയാടുന്നു. എന്നാല്‍ ഇത്തവണ കോടതികള്‍ നിസംഗത പുലര്‍ത്തുമോ അതോ ജനങ്ങളുടെ സുരക്ഷിതത്വത്തിനൊത്ത്‌ ഉയരുമോ എന്നാണ്‌ നോക്കേണ്ടത്‌.

ഇവിടെ പത്രമാധ്യമങ്ങള്‍ ധീരമായ ചില നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറാകണം .
`അവനെ പിടിച്ചു ഇവനെ പിടിച്ചു, പ്രതിയെ റിമാന്റു ചെയ്‌തു' എനനുള്ള വാര്‍ത്തകള്‍ക്കുപരി ജനങ്ങളൊടുള്ള പ്രതിബദ്ധത മുന്‍നിര്‍ത്തി ചില നൂതനമായ നീക്കങ്ങള്‍ നടത്തേണ്ടതുണ്ട്‌.

ഉദാഹരണത്തിന്‌ അമേരിക്കയിലെ ചില പ്രമാദമായ കേസുകള്‍ എങ്ങനെയാണ്‌ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന്‌ ശ്രദ്ധിക്കാം.

കേസ്‌ വിചാരണ ആരംഭിക്കുമ്പോള്‍ തന്നെ കേസിലെ ഓരോ പോയ്‌ന്റും വിശകലനം ചെയ്യാന്‍ മാധ്യമത്തോടൊത്ത്‌ ഒരു നിയമോപദേഷ്‌ടാവും പങ്കുചേരും. കേസിന്റെ ഒരോ ദിവസത്തെയും വഴിത്തിരിവുകളെ റിപ്പോര്‍ട്ടേഴ്‌സും നിയമോപദേശകരും ഒരുമിച്ച്‌ വിശകലനം ചെയ്യുന്ന രീതി ഇവിടെ നിത്യ സംഭമാണ്‌. അതിന്റെ ഗുണമെന്തെന്നുവെച്ചാല്‍ കേസ്‌ വിചാരണയുടെ ഒടുവില്‍ വിധി പറയുന്ന ജഡ്‌ജും ഈ റിപ്പോര്‍ട്ടുകളെല്ലാം വായിച്ച്‌ പ്രതിയോട്‌ അനുകൂല മനോഭാവമുള്ള ജഡ്‌ജി ആണെങ്കില്‍ കൂടി കടുത്ത ശിക്ഷയര്‍ഹിക്കുന്ന പ്രതിയാണെങ്കില്‍ നിയമം അനുശാസിക്കുന്ന ശിക്ഷനല്‍കാന്‍ ജഡ്‌ജി നിര്‍ബന്ധിതനാകും. പകരം, പൊതുജനം കഴുത എന്ന ധാരണയുള്ള ഒരു ജഡ്‌ജി പൊതുജനത്തിന്റെ അറിവില്ലായ്‌മയെ മുതലെടുത്തുകൊണ്ട്‌ അദ്ദേഹത്തിനു തോന്നിയ വിധത്തില്‍ വിധി പ്രസ്‌താവിച്ചു കഴിഞ്ഞാല്‍, പിടിക്കപ്പെട്ട പ്രതികള്‍ രക്ഷപെട്ടതിലുപരി, പിടിക്കാന്‍ പോയ പോലീസു കാരുടെയും പിടിക്കാന്‍ എല്ലാ സഹയവും നല്‍കിയ മന്ത്രിസഭയുടെയും ശ്രമങ്ങള്‍ വെറും പാഴ്‌വേലയായി മാറും. ഫലം കുറിക്കാതെ തന്നെ മനസ്സിലാക്കാം .

മറ്റൊന്ന്‌ കേരളത്തിലെ വന്‍കിട മാധ്യമങ്ങള്‍ റിപ്പോര്‍ട്ടേഴ്‌സിന്‌ എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്യണം .

ഉദാഹരണത്തിന്‌ എ.ബി.സി.യുടെയോ സി.എന്‍.എന്നിന്റെയൊ റിപ്പോര്‍ട്ടേഴ്‌സ്‌ തുടരന്വേഷണം നടത്താന്‍ പ്രതികളുടെ കൂട്ടില്‍ ചെന്നു കയറുമ്പോള്‍ അവര്‍ ഉപദ്രവാകാരികളായി മാറിയെന്നിരിക്കും . ഈ പ്രതീകൂല സാഹചര്യത്തെ നേരിടാന്‍ വന്‍കിട മാധ്യമങ്ങള്‍ എല്ലാവിധ പിന്തുണയും ചെറുപ്പാക്കാരയ റിപ്പോര്‍ട്ടേഴ്‌സിനു നല്‍കിയാല്‍ അവര്‍ വേണമെങ്കില്‍ പ്രതികളെ പിടിച്ചുകൊണ്ട്‌ പത്രാഫീസിലെത്തും .
ഉദാഹരണത്തിന്‌ ബിബിസിയുടെ യും സിഎന്‍എന്‍ ന്റെയും റിപ്പോര്‍ട്ടേഴ്‌സിനെ ഇറാന്‍ പിടിച്ചു കൊണ്ടു പോയപ്പോള്‍ അവര്‍ ആ റിപ്പോര്‍ട്ടേഴ്‌സിനു പിന്നില്‍ പൂര്‍ണ്ണമായും ഉറച്ചുനിന്നു. ഫലം - റിപ്പോര്‍ട്ടേഴ്‌സ്‌ തങ്ങളുടെ കൃത്യനിര്‍വ്വണത്തില്‍ കൂടുതല്‍ ഉത്സുകരാകുകയും, മാധ്യമങ്ങളുടെ പേരുകള്‍ കൂടുതല്‍ പ്രശസേതമാകുകയും തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്‌ അവസരം ഉണ്ടാകുകയും ജനങ്ങള്‍ക്ക്‌ സമാധാനവും ..

പലപ്പോഴും ഇന്‍ഡ്യയിലെ പത്രപ്രവര്‍ത്തകര്‍ അന്വഷണ ജേര്‍ണലിസത്തില്‍ നിസ്സംഗത പുലര്‍ത്തുന്നതിന്റെ കാരണം മറ്റൊന്നല്ല, അവര്‍ക്ക്‌ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നില്ല എന്നതിലുപരി ഒരു നല്ല ക്യാഷ്‌ അവാര്‍ഡിനുപോലും അവര്‍ അര്‍ഹരാകുന്നില്ല.

ഇവിടെ ഫേമയ്‌ക്കും ഫൊക്കാനയ്‌ക്കും ചിലതെല്ലാം ചെയ്യാന്‍ സാധിക്കും.

ടിപി ചന്ദ്രശേഖരന്‍ വധക്കേസിനു തെളിവുണ്ടാക്കിയ പോലീസിലെ ഉന്നതര്‍ക്ക്‌ പറ്റുമെങ്കില്‍ ക്യാഷ്‌ അവാര്‍ഡ്‌ പ്രഖ്യപിക്കുക (പലക മാത്രമാകരുത്‌) കരണം- കേരളം ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു പുരോഗതി പ്രാപിച്ചിട്ടുണ്ടെങ്കില്‍ അതിനു മുഖ്യകാരണക്കാര്‍ പ്രവാസികള്‍തന്നെയാണ്‌. ആ പ്രവാസികള്‍ക്ക്‌ നീതിന്യായം നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നവരെ കലവറ കൂടാതെ പിന്തുണക്കാനും ബാധ്യതയുണ്ട്‌..

എല്ലാം നന്നായി ഭവിക്കട്ടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക