Image

യുഎഇയിലെ മൊബൈല്‍ വരിക്കാര്‍ സിംകാര്‍ഡ്‌ രജിസ്റ്റര്‍ ചെയ്യണം

അനില്‍ സി. ഇടിക്കുള Published on 30 June, 2012
യുഎഇയിലെ മൊബൈല്‍ വരിക്കാര്‍ സിംകാര്‍ഡ്‌ രജിസ്റ്റര്‍ ചെയ്യണം
അബുദാബി: യുഎഇയിലെ മുഴുവന്‍ മൊബൈല്‍ ഉപയോക്താക്കളും സിം കാര്‍ഡ്‌ വീണ്‌ടും രജിസ്റ്റര്‍ ചെയ്യണമെന്ന്‌ ടെലികോം റഗുലേറ്ററി അഥോറിറ്റി നിര്‍ദേശം നല്‍കി. ജൂലൈ 17 മുതല്‍ രജിസ്‌ട്രേഷന്‍ സൗകര്യം ആരംഭിക്കും. ഇതിനായി നൂറിലേറെ പ്രത്യേക കൗണ്‌ടറുകള്‍ തുറന്ന്‌ പ്രവര്‍ത്തനം ആരംഭിക്കും. ടിആര്‍എയുടെ മൈ നമ്പര്‍, മൈ ഐഡന്റിറ്റി പദ്ധതിയുടെ ഭാഗമായാണ്‌ സിം കാര്‍ഡുകളുടെ പുനഃപരിശോധന നടത്തുന്നത്‌. വ്യാജന്മാരെ കണെ്‌ടത്താനും ഉപയോഗരഹിതമായ സിം കാര്‍ഡുകള്‍ റദ്ദാക്കാനും ഇതുവഴി സാധിക്കും. രജിസ്‌ട്രേഷനുള്ള കാലാവധി കഴിയുന്നതോടെ വീണ്‌ടും രജിസ്റ്റര്‍ ചെയ്യാത്ത സിം കാര്‍ഡുകള്‍ റദ്ദാക്കും.

വ്യക്തികളുടെ പേരിലുള്ള സിം കാര്‍ഡുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്‌ പാസ്‌പോര്‍ട്ട്‌ തിരിച്ചറിയല്‍ കാര്‍ഡുകളുടെ കോപ്പി സഹിതം അപേക്ഷ നല്‍കണം. കമ്പനിയുടെ പേരിലാണെങ്കില്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌ കാര്‍ഡിന്റെ കോപ്പി സമര്‍പ്പിക്കണം. യഥാര്‍ഥ ഉടമയല്ല സിം കാര്‍ഡ്‌ ഉപയോഗിക്കുന്നതെങ്കില്‍ നിലവിലുള്ള വ്യക്തിയുടെ പേരിലേക്ക്‌ സിം കാര്‍ഡ്‌ മാറ്റിയെടുക്കാനും സൗകര്യമുണ്‌ട്‌.

ടെലികോം കമ്പനികള്‍ക്ക്‌ യഥാര്‍ഥം ഉപഭോക്താക്കളെ കണെ്‌ടത്താനും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാനും ഇതുമൂലം സാധിക്കുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്നു. എത്തിസലാത്തിന്റെയും ഡുവിന്റെയും പ്രീപെയ്‌ഡ്‌, പോസ്റ്റ്‌ പെയ്‌ഡ്‌ ഉപയോക്താക്കള്‍ക്ക്‌ ഇതിന്‌ സൗകര്യമൊരുക്കിയിട്ടുണെ്‌ടന്ന്‌ അധികൃതര്‍ അറിയിച്ചു.
യുഎഇയിലെ മൊബൈല്‍ വരിക്കാര്‍ സിംകാര്‍ഡ്‌ രജിസ്റ്റര്‍ ചെയ്യണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക