Image

വോട്ടിന് കോഴ വിവാദവുമായി ബന്ധപ്പെട്ട് അമര്‍സിങിനെ ചോദ്യം ചെയ്യുന്നു

Published on 22 July, 2011
വോട്ടിന് കോഴ വിവാദവുമായി ബന്ധപ്പെട്ട് അമര്‍സിങിനെ ചോദ്യം ചെയ്യുന്നു
ന്യൂഡല്‍ഹി: വോട്ടിന് കോഴ വിവാദവുമായി ബന്ധപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എം.പി.യുമായ അമര്‍സിങ്ങിനെ ഡല്‍ഹിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നു.

2008 ജൂലൈ 22 ന് യുപിഎ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്ന് ബിജെപി എംപി മാര്‍ക്ക് കോഴ നല്‍കിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് അമര്‍സിങ്ങിന്റെ പേരും ഉയര്‍ന്നുവന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സഞ്ജീവ് സക്സേനയും സുഹൈല്‍ ഹിന്ദുസ്ഥാനിയും ഇതു സംബന്ധിച്ച വിവരങ്ങള്‍ പൊലീസിനു കൈമാറിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക