Image

മലപ്പുറത്ത്‌ വാഹനാപകടം: 4 മരണം

Published on 22 July, 2011
മലപ്പുറത്ത്‌ വാഹനാപകടം: 4 മരണം
കൊട്ടപ്പുറം: കൊണ്ടോട്ടിക്കടുത്ത്‌ കൊട്ടപ്പുറം കൊടികുത്തിപ്പറമ്പില്‍ ഓട്ടോയും നാനോ കാറും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു. മൂന്നു പേര്‍ക്ക്‌ പരിക്കേറ്റു. ചേലേമ്പ്ര ഇടിമുഴിക്കല്‍ പൂക്കാട്‌ സൈതാലി(65) സൈതാലിയുടെ മക്കളായ അബൂബക്കര്‌ (34), ബഷീര്‌ (30) മരുമകനായ നൗഫല്‍(25) എന്നിവരാണ്‌ മരിച്ചത്‌. ഇന്നുച്ചക്ക്‌ 2.30ഓടെയാണ്‌ അപകടമുണ്ടായത്‌. ഗള്‍ഫില്‍ നിന്ന്‌ നാട്ടിലെത്തിയ ബഷീറുമൊത്ത്‌ വീട്ടിലേക്ക്‌ വരുന്നതിനിടെയായിരുന്നു അപകടം.ഇരുവാഹനങ്ങളിലും നാലുവീതം യാത്രക്കാരാണുണ്‌ടായിരുന്നത്‌. ഇടിയെ തുടര്‍ന്ന്‌ രണ്ടുവഹാനങ്ങളും പൂര്‍ണ്ണമായി തകര്‍ന്നു. പരിക്കേറ്റവരെ നില അതീവ ഗുരുതരമായി തുടരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക