Image

വൈദ്യുതി കമ്പിയില്‍ ഷോക്കേറ്റ്‌ 3 പേര്‍ മരിച്ചു

Published on 22 July, 2011
വൈദ്യുതി കമ്പിയില്‍ ഷോക്കേറ്റ്‌ 3 പേര്‍ മരിച്ചു
കട്ടപ്പന: വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ്‌ മൂന്നു പേര്‍ മരിച്ചു. കട്ടപ്പനയ്‌ക്ക്‌ സമീപം കോഴിമലയിലാണ്‌ സംഭവം. കോഴിമല മരുതുംവയലില്‍ തങ്കപ്പന്റെ ഭാര്യ രാജമ്മ, മകന്‍ സനോജ്‌, വയലിങ്കല്‍ ദിവാകരന്‍ എന്നിവരാണ്‌ മരിച്ചത്‌. പ്ലാവില്‍ നിന്നും ചക്കയിടാന്‍ ശ്രമിക്കുന്നതിനിടെ ഇരുമ്പു തോട്ടി 11 കെ.വി ലൈനില്‍ തട്ടിയാണ്‌ ഷോക്കേറ്റത്‌. ഇതിനിടെ ഭാര്യയും മകനും ഷോക്കേറ്റു പിടയുന്ന ദാരുണരംഗം കണ്ടുനിന്ന രാജമ്മയുടെ ഭര്‍ത്താവ്‌ തങ്കപ്പനെ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക