Image

ഹൈദരാബാദില്‍ ജയിലില്‍ സംഘര്‍ഷം: ഒരു തടവുകാരന്‍ കൊല്ലപ്പെട്ടു

Published on 04 July, 2012
ഹൈദരാബാദില്‍ ജയിലില്‍ സംഘര്‍ഷം: ഒരു തടവുകാരന്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: ഹൈദരാബാദില്‍ ജയിലിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു തടവുകാരന്‍ കൊല്ലപ്പെട്ടു. ചാര്‍ലാപ്പള്ളി സെന്‍ട്രല്‍ ജയിലിലാണ് ഇന്നു പുലര്‍ച്ചെ നാല് മണിയോടെ സംഘര്‍ഷമുണ്ടായത്. വെങ്കട്ടയ്യ എന്ന തടവുകാരനാണ് കൊല്ലപ്പെട്ടത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കഴിയുകയായിരുന്നു ഇയാള്‍.

സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ടു തടവുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നരസിംഹ എന്ന തടവുകാരനാണ് അക്രമം നടത്തിയത്. ഇയാളെ നിസാമാബാദ് ജയിലില്‍ നിന്നും അടുത്തിടെയാണ് ചാര്‍ലപ്പള്ളി ജയിലിലേക്ക് മാറ്റിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആന്ധ്ര ആഭ്യന്തരമന്ത്രി സബിതാ ഇന്ദ്രാ റെഡ്ഡി ഉത്തരവിട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക