Image

ഇന്ത്യ- പാക്‌ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച തുടങ്ങി

Published on 04 July, 2012
ഇന്ത്യ- പാക്‌ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച തുടങ്ങി
ന്യൂഡല്‍ഹി: ഇന്ത്യാ- പാകിസ്‌താന്‍ വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച ഡല്‍ഹിയില്‍ തുടങ്ങി. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ചയില്‍ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട്‌ പിടിയിലായ ലഷ്‌കര്‍ തീവ്രവാദി അബു ജുന്‍ഡാല്‍ നടത്തിയ വെളിപ്പെടുത്തലുകളും കടന്നുവരും. ആക്രമണത്തിന്റെ പാകിസ്‌താന്റെ പങ്ക്‌ വ്യക്‌തമാക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറും. അബു ജുന്‍ഡാലിന്റെ പാക്‌ പാസ്‌പോര്‍ട്ട്‌, തിരിച്ചറിയല്‍ കാര്‍ഡ്‌ ഉള്‍പ്പെടെയുള്ളവ തെളിവായി നല്‍കിയേക്കും.

ഹൈദരാബാദ്‌ ഹൗസില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്‌ജന്‍ മത്തായി, ജോയിന്റ്‌ സെക്രട്ടറി വൈ.കെ സിംഗ്‌, മന്ത്രാലയ വക്‌താവ്‌ സയിദ്‌ അക്‌ബറുദ്ദീന്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്‌. പാകിസ്‌താന്റെ ഭാഗത്തുനിന്നും വിദേശകാര്യ സെക്രട്ടറി അലീല്‍ അബ്ബാസ്‌ ജിലാനിയും വകുപ്പിലെ മറ്റു മുതിര്‍ന്ന ഉദ്യോഗസ്‌ഥരും ചര്‍ച്ചയല്‍ പങ്കെടുക്കുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക