Image

ആദര്‍ശ് അഴിമതിക്കേസില്‍ 10, 000 പേജുകള്‍ വരുന്ന കുറ്റപത്രം സമര്‍പ്പിച്ചു

Published on 04 July, 2012
ആദര്‍ശ് അഴിമതിക്കേസില്‍ 10, 000 പേജുകള്‍ വരുന്ന കുറ്റപത്രം സമര്‍പ്പിച്ചു
മുംബൈ: ആദര്‍ശ് അഴിമതിക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുംബൈ സെഷന്‍സ് കോടതിയിലാണ് 10,000 പേജുകള്‍ വരുന്ന കുറ്റപത്രം സിബിഐ സമര്‍പ്പിച്ചത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ ഉള്‍പ്പെടെ 14 പേരെ പ്രതിസ്ഥാനത്തുണ്ടെന്നാണ് വിവരം. കേസില്‍ സിബിഐ സമര്‍പ്പിക്കുന്ന ആദ്യകുറ്റപത്രമാണിത്. കേസ് രജിസ്റര്‍ ചെയ്ത് 18 മാസങ്ങള്‍ക്ക് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ആദര്‍ശ് അഴിമിതി സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിക്കവേ ജൂലൈ നാലിന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ബോംബെ ഹൈക്കോടതിയില്‍ കഴിഞ്ഞ 18ന് സിബിഐ അറിയിച്ചിരുന്നു. ഇതനുസരിച്ച് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സിബിഐ രാവിലെ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക