Image

പോലീസിന്റെ മൂക്കിനു താഴെ മണി സ്വന്തം റിസോര്‍ട്ടില്‍ രണ്ടു ദിവസം

Published on 04 July, 2012
പോലീസിന്റെ മൂക്കിനു താഴെ മണി സ്വന്തം റിസോര്‍ട്ടില്‍ രണ്ടു ദിവസം
മൂന്നാര്‍: വിവാദ വെളിപ്പെടുത്തലിന്റെ പേരില്‍ അറസ്റ്റ്‌ ചെയ്യാന്‍ പോലീസ്‌ അന്വേഷിച്ച്‌ നടക്കുമ്പോള്‍ മണി താമസിച്ചത്‌ തന്റെ സ്വന്തം റിസോര്‍ട്ടില്‍. മൂന്നാര്‍ കോളനി റോഡില്‍ എം.എം. മണിയുടെ പേരിലുള്ള റിസോര്‍ട്ടിലാണ്‌ കഴിഞ്ഞ രണ്‌ടുദിവസം മണി ഒളിവില്‍ താമസിച്ചത്‌.

റിസോര്‍ട്ടിന്റെ താഴത്തെ നിലയില്‍ പാര്‍ട്ടി ഓഫീസും മുകളിലത്തെ നിലയില്‍ റിസോര്‍ട്ടുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. മുമ്പിലും പുറകിലും ഇരുവഴികളോടുകൂടിയ റിസോര്‍ട്ടാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. മുന്നില്‍ക്കൂടി അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയാല്‍ റിസോര്‍ട്ടിന്റെ പിന്‍വശത്തുകൂടി പാര്‍ട്ടി ഓഫീസിലെത്തി സുരക്ഷിത സ്ഥലങ്ങളിലേക്കു മാറാവുന്ന രീതിയിലാണ്‌ മണി താമസിച്ചിരുന്നത്‌. പോലീസിന്റെ മൂക്കിനു താഴെ താമസിച്ചിട്ടും അറസ്റ്റ്‌ ചെയ്യാന്‍ സാധിക്കാത്തത്‌ പോലീസിന്റെ വീഴ്‌ചയായി കരുതുന്നു.
പോലീസിന്റെ മൂക്കിനു താഴെ മണി സ്വന്തം റിസോര്‍ട്ടില്‍ രണ്ടു ദിവസം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക