Image

രമേശ്‌ ചെന്നിത്തലക്ക്‌ വധഭീഷണി

Published on 04 July, 2012
രമേശ്‌ ചെന്നിത്തലക്ക്‌ വധഭീഷണി
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലക്ക്‌ വധഭീഷണി. ചെന്നിത്തലയെ വധിക്കാന്‍ മുംബൈയില്‍ നിന്ന്‌ രണ്ടു പേരെ കേരളത്തിലേക്ക്‌ അയച്ചതായി ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകനാണ്‌ അജ്ഞാത സന്ദേശം ലഭിച്ചത്‌. കൊങ്കണി കലര്‍ന്ന മലയാളത്തിലായിരുന്നു ഫോണ്‍ സന്ദേശം. ഫോണ്‍ നമ്പര്‍ പരിശോധിച്ച പൊലീസ്‌ കര്‍ണാടകത്തില്‍ നിന്നാണ്‌ ഭീഷണി സന്ദേശം വന്നതെന്ന്‌ കണ്ടെത്തി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ചെന്നിത്തലക്ക്‌ പൊലീസ്‌ സംരക്ഷണം ഏര്‍പ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക