Image

'നാദബ്രഹ്മം' ജൂലായ് ആറിന്

Published on 04 July, 2012
'നാദബ്രഹ്മം' ജൂലായ് ആറിന്
ശ്രീ അയ്യപ്പന്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ കൗശിക്ബാബു നായകനാവുന്ന 'നാദബ്രഹ്മം' ജൂലായ് ആറിന് തിയേറ്ററിലെത്തുന്നു. ടെലിമീഡിയ കമ്യൂണിക്കേഷന്റെ ബാനറില്‍ നവാഗതനായ ഡോ. ബിജുലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മഹാലക്ഷ്മിയാണ് നായിക.

ജഗതി ശ്രീകുമാര്‍, സായ്കുമാര്‍, കലാശാല ബാബു, അനൂപ് ചന്ദ്രന്‍, മാള അരവിന്ദന്‍, ശിവജി ഗുരുവായൂര്‍, ജുബിന്‍രാജ്, ഹരീഷ് അത്താണി, ഉണ്ണിമായ, സുകൃത സുരേഷ്, ഊര്‍മിള ഉണ്ണി, നിഷ, സാരംഗ്, രമാദേവി, മാസ്റ്റര്‍ ശ്രീജിത്ത്, മാസ്റ്റര്‍ ശ്രീഹരി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ക്യാമറ  ജയപ്രകാശ്, ഗാനരചന സന്തോഷ് വര്‍മ, യൂസഫലി കേച്ചേരി, സംഗീതം മോഹന്‍സിത്താര.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക