Image

ചെറുവത്തൂരില്‍ ബസ്‌ ജീപ്പുമായി കൂട്ടിയിടിച്ച്‌ 3 പേര്‍ മരിച്ചു

Published on 04 July, 2012
ചെറുവത്തൂരില്‍ ബസ്‌ ജീപ്പുമായി കൂട്ടിയിടിച്ച്‌ 3 പേര്‍ മരിച്ചു
കാസര്‍ഗോഡ്‌: കാര്‍ഗോഡ്‌ ചെറുവത്തൂരില്‍ ബസു ജീപ്പും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. ചെറുവത്തൂര്‍ പള്ളിക്കു സമീപമാണ്‌ അപകടമുണ്ടായത്‌. ബസിലുണ്ടായിരുന്ന മുപ്പതോളം പേര്‍ക്ക്‌ പരുക്കുണ്ട്‌. അതില്‍ ഒരാളുടെ നില അതീവ ഗുരുതരം.പരുക്കേറ്റവരില്‍ കൂടുതല്‍ പേരും വിദ്യാര്‍ഥികളാണ്‌. സ്‌കൂള്‍ കഴിഞ്ഞ്‌ വീട്ടിലേക്കു മടങ്ങിയവരാണ്‌ അപകടത്തില്‍പ്പെട്ടത്‌. രണ്ടുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒരാള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക്‌ പോകുംവഴിയാണ്‌ മരിച്ചത്‌. അമിതവേഗമാണ്‌ അപകടത്തിനു കാരണമെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക