Image

കൊച്ചി മെട്രോ: ശ്രീധരനുമായി സഹകരിച്ച് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

Published on 04 July, 2012
കൊച്ചി മെട്രോ: ശ്രീധരനുമായി സഹകരിച്ച് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി
 തിരുവനന്തപുരം: ഇ. ശ്രീധരനും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനുമായി സഹകരിച്ച് കൊച്ചി മെട്രോ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ മാസം 10ന് നടക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇ.ശ്രീധരനും പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കൊച്ചി മെട്രോ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഇ.ശ്രീധരന്‍ ഇന്ന് കേന്ദ്ര മന്ത്രി കെ.വി.തോമസുമായി സംസാരിച്ചിരുന്നു. കൊച്ചി മെട്രോ പദ്ധതി നടത്തിപ്പ് പൂര്‍ണമായും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ഏല്‍പിച്ചാല്‍ മാത്രമെ പദ്ധതിയുമായി സഹകരിക്കൂ എന്ന് ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക