Image

പവാര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവനും ചഞ്ചലചിത്തനുമെന്ന് അര്‍ജുന്‍ സിംഗിന്റെ പുസ്തകം

Published on 04 July, 2012
 പവാര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവനും ചഞ്ചലചിത്തനുമെന്ന് അര്‍ജുന്‍ സിംഗിന്റെ പുസ്തകം
 

 
ന്യൂഡല്‍ഹി: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവനും ചഞ്ചലചിത്തനുമെന്ന ആരോപണവുമായി അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ സിംഗിന്റെ പുസ്തകം. അര്‍ജുന്‍ സിംഗിന്റെ പുറത്തിറങ്ങാനിരിക്കുന്ന""A Grain of Sand in the Hourglass of Time"' എന്ന പുസ്തകത്തിലാണ് പവാറിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്. 

1986ല്‍ പവാറിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതിനെതിരെ രാജീവ് ഗാന്ധിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും സിംഗ് പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പവാര്‍ എന്നെങ്കിലും പാര്‍ട്ടിയെ ചതിക്കുമെന്ന് അന്നേ രാജീവിനോട് പറഞ്ഞിരുന്നു. 13 വര്‍ഷത്തിനുശേഷം തന്റെ വിലയിരുത്തല്‍ സത്യമാണെന്ന് തെളിഞ്ഞു. ഒപ്പം പവാര്‍ ചഞ്ചലചിത്തനാണെന്നും- അര്‍ജുന്‍ സിംഗ് പുസ്തകത്തില്‍ പറയുന്നു.

നരസിംഹറാവു മന്ത്രിസഭയിലും യുപിഎയുടെ ആദ്യ മന്ത്രിസഭയിലും പവാറിന്റെ സഹപ്രവര്‍ത്തകനായിരുന്നു മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ അര്‍ജുന്‍ സിംഗ്. നരസിംഹറാവുവിനെ വിമര്‍ശിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സിംഗ് അന്തരിച്ചത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക