ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷവിഭാഗം സിംഗിള്‍സ് സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ലോക മൂന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ എതിരാളി. ക്വാര്‍ട്ടറില്‍ മിഖായേല്‍ യൂഷ്നിയെ നേരിട്ടുള്ള സെറ്റുകളില്‍(6-1, 6-2, 6-2) തകര്‍ത്താണ് ഫെഡറര്‍ സെമിയിലെത്തിയത്. ജര്‍മന്‍ താരം ഫ്ളോറന്‍ മേയറിനെ നേരിട്ടുള്ള സെറ്റുകളില്‍(6-4, 6-1, 6-4) മറികടന്നാണ് ജോക്കോവിച്ച് സെമിയില്‍ ഇടം നേടിയത്.
ഫൈനലിലെത്തുകയാണെങ്കില്‍ തുടര്‍ച്ചയായി ഒമ്പതുതവണ ഗ്രാന്സ്ലാം ഫൈനലിലെത്തുന്ന നാലാമത്തെ താരമാവും ജോക്കോവിച്ച്. റോജര്‍ ഫെഡറര്‍, റോഡ് ലെവര്‍, ഇവാന് ലെന്‍ഡല്‍ എന്നിവരാണ് ജോക്കോവിച്ചിന് മുമ്പെ ഈ നേട്ടം കൈവരിച്ചവര്‍.
ഗ്രാന്‍സ്ലാമുകളിലെ കഴിഞ്ഞ 33 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമെ ജോക്കോവിച്ച് പരാജയമറിഞ്ഞിട്ടുള്ളു. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നദാലിനോടായിരുന്നു ഈ തോല്‍വി. യുഎസ്, ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും സെമി ഫൈനലുകളില്‍ ഫെഡററെ മറിടകന്നാണ് ജോക്കോവിച്ച് കിരീടപ്പോരാട്ടത്തിന് അര്‍ഹത നേടിയത്.