Image

ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌ ഓഫ്‌ കേരള ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കുവേണ്ടി സ്‌കൂള്‍ ബസ്‌ വാങ്ങി

ജോയിച്ചന്‍ പുതുക്കുളം Published on 23 July, 2011
ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌ ഓഫ്‌ കേരള ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കുവേണ്ടി സ്‌കൂള്‍ ബസ്‌ വാങ്ങി
ന്യൂയോര്‍ക്ക്‌: കഴിഞ്ഞ 16 വര്‍ഷമായി ഇന്ത്യയിലെ പ്രത്യേകിച്ച്‌ കേരളത്തിലെ അശരണര്‍ക്ക്‌ താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണ്‌ `ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരള' നിസ്വാര്‍ത്ഥരായ ഒരുപറ്റം മനുഷ്യസ്‌നേഹികളാണ്‌ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌.

കോട്ടയം ജില്ലയിലെ ആയംകുടി എന്ന സ്ഥലത്ത്‌ ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ആണ്‌ `ആശാനികേതന്‍'. സ്‌കൂളിലെ കുട്ടികളുടെ യാത്രാസൗകര്യത്തിന്റെ പ്രയാസങ്ങള്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെസ്സി ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സിന്റെ പ്രസിഡന്റ്‌ ജോണ്‍സണ്‍ മൂഴയിലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സിന്റെ അംഗങ്ങളുടെ പരിശ്രമഫലമായി ഒരുമാസംകൊണ്ട്‌ ഒരു സ്‌കൂള്‍ വാങ്ങുവാനുള്ള തുക കണ്ടെത്താനും, പുതിയ സ്‌കൂള്‍വര്‍ഷത്തില്‍ കുട്ടികളുടെ യാത്രാസൗകര്യത്തിനായി ഉപയോഗിക്കുവാനും സാധിച്ചു.

ഈ സംഘടനയില്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസിഡന്റ്‌ ജോണ്‍സണ്‍ മൂഴയില്‍ (917 603 9224), ലാലി കളപ്പുരയ്‌ക്കല്‍ (516 931 7866) എന്നിവരുമായി ബന്ധപ്പെടുക. ജോസഫ്‌ കളപ്പുരയ്‌ക്കല്‍ അറിയിച്ചതാണിത്‌.
ഹെല്‍പ്പിംഗ്‌ ഹാന്‍ഡ്‌ ഓഫ്‌ കേരള ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കുവേണ്ടി സ്‌കൂള്‍ ബസ്‌ വാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക