Image

മുംബൈ ആക്രമണം: സര്‍ക്കാരിന് പങ്കില്ലെന്ന് വീണ്ടും പാക്കിസ്ഥാന്‍

Published on 05 July, 2012
മുംബൈ ആക്രമണം: സര്‍ക്കാരിന് പങ്കില്ലെന്ന് വീണ്ടും പാക്കിസ്ഥാന്‍
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പാക് സര്‍ക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് ഒരു തരത്തിലും പങ്കില്ലെന്ന് പാക് വിദേശകാര്യ സെക്രട്ടറി ജലീല്‍ അബ്ബാസ് ജിലാനി. ഡല്‍ഹിയില്‍ രണ്ടു ദിവസത്തെ വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയ്ക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയുമൊത്ത് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് സംയുക്ത അന്വേഷണത്തിന് തയാറാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പാക്കിസ്ഥാനും ഇന്ത്യയും തീവ്രവാദത്തിന്റെ ഇരകളായ രണ്ട് സംസ്ഥാനങ്ങളാണ്. പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ അനുകൂല ഫലം ഉണ്ടാകില്ലെന്നും ജലീല്‍ അബ്ബാസ് ജിലാനി പറഞ്ഞു. ഭീകരാക്രമണ സമയത്ത് കറാച്ചിയിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് തീവ്രവാദികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയ അബു ജന്‍ഡാലിന്റെ കാര്യത്തിലും സംയുക്ത അന്വേഷണത്തിന് തയാറാണെന്നും ജലീല്‍ അബ്ബാസ് ജിലാനി കൂട്ടിച്ചേര്‍ത്തു. അബു ജന്‍ഡാലിനെ അടുത്തിടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അറസ്റ് ചെയ്യുകയായിരുന്നു. തീവ്രവാദവും മേഖലയിലെ സമാധാന പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ രണ്ട് ദിവസം നീണ്ടുനിന്ന ചര്‍ച്ചയില്‍ വിഷയങ്ങളായതായി രഞ്ജന്‍ മത്തായി പറഞ്ഞു.

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയാണ് ഏറ്റവും പ്രധാനം. 2010 ല്‍ തന്നെ ഭീകരാക്രമണത്തിലെ പാക് തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറിയിരുന്നതായും അദ്ദേഹം പറഞ്ഞു. അബു ജന്‍ഡലിന്റെ അറസ്റിനെക്കുറിച്ചും ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരങ്ങളും പാക് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും രഞ്ജന്‍ മത്തായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക