Image

സുപ്രീംകോടതിയുത്തരവ് സര്‍ക്കാര്‍ നിലപാടിനേറ്റ തിരിച്ചടിയെന്ന് വി.എസ്

Published on 05 July, 2012
സുപ്രീംകോടതിയുത്തരവ് സര്‍ക്കാര്‍ നിലപാടിനേറ്റ തിരിച്ചടിയെന്ന് വി.എസ്
തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ തനിക്ക് തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ നിലപാടിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വി.എസിന് റിപ്പോര്‍ട്ട് നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. 27 കൊല്ലമായി പെണ്‍വാണിഭത്തിനെതിരെയും അഴിമതിക്കെതിരേയും താന്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന് ബഹുമാനപ്പെട്ട കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നും സത്യം പുറത്തുവരുമെന്നും ബോധ്യമായതായും അദ്ദേഹം പറഞ്ഞു. കേസില്‍ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യത്തില്‍ നേരില്‍ ഹാജരായി പരാതി ബോധിപ്പിക്കാന്‍ കോഴിക്കോട് കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതിനായി പോകുകയാണെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക