Image

ഹസാരെ സംഘത്തിന് ജന്തര്‍ മന്ദറില്‍ സമരവേദി നിഷേധിച്ചു

Published on 05 July, 2012
 ഹസാരെ സംഘത്തിന് ജന്തര്‍ മന്ദറില്‍ സമരവേദി നിഷേധിച്ചു
ന്യൂഡല്‍ഹി: ഹസാരെ സംഘത്തിന് ജന്തര്‍ മന്ദറില്‍ സമരം നടത്താന്‍ അനുമതി നിഷേധിച്ചു. ഈ മാസം 25 മുതലാണ് അഴിമതിക്കെതിരേ സമരം നടത്താന്‍ ജന്തര്‍ മന്ദറില്‍ വേദി അനുവദിക്കണമെന്ന് ഹസാരെ സംഘം ആവശ്യപ്പെട്ടിരുന്നത്. 25 മുതല്‍ ആഗസ്റ് എട്ടു വരെ പതിനഞ്ചു ദിവസത്തേക്ക് സമരം നടത്താനായിരുന്നു പരിപാടി. എന്നാല്‍ സമരത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കണമെന്ന് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് സംഘം തയാറായില്ലെന്നാണ് സൂചന. തുടര്‍ന്ന് ഒരു ദിവസത്തില്‍ കൂടുതല്‍ ജന്തര്‍ മന്ദറില്‍ സമരം നടത്താന്‍ അനുവദിക്കാന്‍ ആകില്ലെന്ന് ഡല്‍ഹി പോലീസ് ഹസാരെ സംഘത്തെ അറിയിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക