Image

കൊച്ചി മെട്രോ ഡിഎംആര്‍സിയെ തന്നെ ഏല്‍പ്പിക്കുമെന്ന് കെ.വി.തോമസ്

Published on 05 July, 2012
കൊച്ചി മെട്രോ ഡിഎംആര്‍സിയെ തന്നെ ഏല്‍പ്പിക്കുമെന്ന് കെ.വി.തോമസ്
ന്യൂഡല്‍ഹി: കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതല ഡെല്‍ഹി മെട്രോറെയില്‍ കോര്‍പറേഷനെ(ഡിഎംആര്‍സി)തന്നെ ഏല്‍പ്പിക്കുമെന്ന് കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് പറഞ്ഞു. ഡിഎംആര്‍സിയുടെ അനുഭവ സമ്പത്ത് കൊച്ചി മെട്രോയ്ക്ക് ഗുണം ചെയ്യും. ഡിഎംആര്‍സി മുന്‍ മേധാവി ഇ.ശ്രീധരനും പദ്ധതിയുമായി സഹകരിക്കും. ഇക്കാര്യത്തില്‍ യാതൊരു ആശങ്കയുടെയും അവശ്യമില്ല. പദ്ധതിയുടെ നിര്‍മാണ പുരോഗതി നിരീക്ഷിക്കാന്‍ കേന്ദ്രകാബിനറ്റ് സെക്രട്ടറിയുടെയും സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തില്‍ രണ്ട് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും കെ.വി.തോമസ് വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക