Image

ടി.പി വധം: കെ.കെ രാഗേഷിനെ പ്രതി ചേര്‍ത്തു‍‍

Published on 05 July, 2012
ടി.പി വധം: കെ.കെ രാഗേഷിനെ പ്രതി ചേര്‍ത്തു‍‍
വടകര: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം സംസ്‌ഥാന സമിതിയംഗവും എസ്‌.എഫ്‌.ഐ മുന്‍ ദേശീയ നേതാവുമായ കെ.കെ രാഗേഷിനെ അന്വേഷണ സംഘം പ്രതിചേര്‍ത്തു. കേസില്‍ ഗൂഢാലോചന നടത്തിയ പി.കെ കുഞ്ഞനന്തനെ ഒളിപ്പിച്ചതിനാണ്‌ പ്രതി ചേര്‍ത്തത്‌.

നേരത്തെ ചോദ്യം ചെയ്യലിന്‌ ഹാജരാകണമെന്ന്‌ കാണിച്ച്‌ രാഗേഷിന്‌ പോലീസ്‌ നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍ കാലിന്‌ വേദനയാണെന്നും 20 ദിവസത്തെ അവധി നല്‍കണമെന്നും രാഗേഷ്‌ മറുപടി നല്‍കുകയായിരുന്നു. രോഗിയായ രാഗേഷ്‌ പാര്‍ട്ടി ചടങ്ങുകളില്‍ സജീവമായി പങ്കെടുക്കുന്നത്‌ ശ്രദ്ധയില്‍പെട്ട അന്വേഷണ സംഘം പ്രതിചേര്‍ത്ത്‌ തുടര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക