Image

ഐസ്‌ക്രീം കേസില്‍ ഉള്‍പ്പെട്ട റജീനയ്ക്ക് ലക്ഷക്കണക്കിന് രൂപ ലഭിച്ചതായി അന്വേഷണ സംഘം

Published on 05 July, 2012
ഐസ്‌ക്രീം കേസില്‍ ഉള്‍പ്പെട്ട റജീനയ്ക്ക് ലക്ഷക്കണക്കിന് രൂപ ലഭിച്ചതായി അന്വേഷണ സംഘം
കൊച്ചി: ഐസ്‌ക്രീം കേസ് അട്ടിമറിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇന്ത്യാവിഷന് ലഭിച്ചു. ഐസ്‌ക്രീം കേസില്‍ ഉള്‍പ്പെട്ട റജീനയ്ക്ക് ലക്ഷക്കണക്കിന് രൂപ ലഭിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. പലഘട്ടങ്ങളിലായി പണം നല്‍കിയത് റൗഫും ഷെറീഫെന്നും മൊഴി. എന്നാല്‍ എന്തിന് പണം ലഭിച്ചെന്ന് വ്യക്തമല്ല. അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന കെ സി പീറ്റര്‍ മദ്യപിച്ച് നടത്തിയ വെളിപ്പെടുത്തലുകള്‍ വിശ്വസനീയമല്ല. അഡ്വക്കറ്റ് എം കെ ദാമോദരന്റെ അക്വഫാംസ് എന്ന സ്ഥാപനത്തിന് 15 ലക്ഷം രൂപ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

റെജീന, ശ്രീദേവി എന്നിവരുമായി ബന്ധമില്ലെന്നും ഇവരെ കണ്ടിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി മൊഴി നല്‍കിയതായി അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. സഹായിക്കുന്നെന്ന വ്യാജേന റൗഫ് ചതിച്ചു. കേസില്‍ രക്ഷപ്പെടാന്‍ പി ശശിയെ സമീപിച്ചിട്ടില്ല. അധികാരമില്ലാതിരുന്നപ്പോള്‍ കേസ് എങ്ങനെ അട്ടിമറിക്കാനാവും. സുഹ്യത്തുക്കള്‍ വിളിച്ചപ്പോള്‍ പി ആര്‍ വി എസ് അപ്പാര്‍ട്ട്‌മെന്റില്‍ പോയിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ റൗഫിനെ ചുമതലപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് റൗഫ് തന്നോട് ഷുഭിതനായെന്നും കുഞ്ഞാലിക്കുട്ടി മൊഴി നല്‍കി.

25ലക്ഷത്തിന്റെ വീടും കാറും രണ്ട് സ്‌കൂട്ടറും റെജീനയുടെ പേരിലുണ്ട്. പന്തീരാംകാവില്‍ 17.84 സെന്റ് സ്ഥലവും ഇവര്‍ക്കുണ്ട്. എന്നാല്‍ ഈ സ്വത്ത് ം നല്‍കിയത് ആരെന്ന് കണ്ടെത്താനായില്ല. സ്ഥലം കുഞ്ഞാലിക്കുട്ടി നല്‍കിയതായി തെളിയിക്കാനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൈവിടല്ലെ എന്ന് യാചിച്ച് കുഞ്ഞാലിക്കുട്ടി റൗഫിന്റെ കാലുപിടിച്ചു. ആറ് തവണയെങ്കിലും കാല് പിടിച്ചത് താന്‍ കണ്ടതായി റൗഫിന്റെ മകള്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒളിക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളും ശബ്ദങ്ങളും വ്യക്തമായിരുന്നില്ല. വ്യക്തത വരുത്താന്‍ സെന്‍ട്രല്‍ ഫോറന്‍സിക ലാബില്‍ അയച്ചു. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക