Image

നിരോധിക്കേണ്ടത് മീനകന്ദസ്വാമിയുടെ കവിതയല്ല

Published on 05 July, 2012
നിരോധിക്കേണ്ടത് മീനകന്ദസ്വാമിയുടെ കവിതയല്ല
മീനകന്ദസ്വാമിയുടെ ഗാന്ധിനിന്ദ നിറഞ്ഞ 'സ്പര്‍ശം' എന്ന കവിതാസമാഹാരം നിരോധിക്കണമെന്ന് കെ പി സി സി പ്രസിഡണ്ട്‌ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടിരിക്കുകയാണല്ലോ. ഗാന്ധിയെ അവഹേളിക്കുന്ന കൃതി അഭിപ്രായ ദുസ്വാതന്ത്ര്യമാണ് സൂചിപ്പിക്കുന്നതെന്നും രമേശ്‌ പറഞ്ഞിരിക്കുന്നു. കന്ദസ്വാമിയുടെ കൃതിയിലെ ഗാന്ധിയെപ്പറ്റിയുള്ള പരാമര്‍ശം യഥാര്‍ത്ഥത്തില്‍ ഡോ. അംബേദ്‌ക്കറുടെ 'ഗാന്ധി ആന്റ് സോഷ്യലിസം' എന്ന കൃതിയില്‍ ഉള്ളതാണ്.

'ബാപ്പു ബാപ്പു കൊടിയ വഞ്ചകാ ഞങ്ങള്‍ നിങ്ങളെ വെറുക്കുന്നു' എന്ന കവിതയിലെ വരികള്‍ അംബേദ്‌കര്‍ എഴുതിയിരിക്കുന്നതിന്റെ ആവര്‍ത്തനമാണ്. ഈ കൃതി ഉള്‍പ്പടെയുള്ള അംബേദ്‌കര്‍ കൃതികള്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഈ കൃതികള്‍ പ്രസിദ്ധീകര്‍ക്കാന്‍ തുടങ്ങിയത്. മീനകന്ദസ്വാമിയുടെ കവിതാസമാഹാരം നിരോധിക്കും മുമ്പ് ഡോ. അംബേദ്‌കറുടെ കൃതികള്‍ നിരോധിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോട് രമേശ്‌ ചെന്നിത്തല ആവശ്യപ്പെടുകയാണ് വേണ്ടത്. ഇന്ത്യയിലെമ്പാടും അംബേദ്‌കര്‍ കൃതികളുടെ ആയിരക്കണക്കിന് കോപ്പികളാണ് ഓരോ വര്‍ഷവും വിറ്റുകൊണ്ടിരിക്കുന്നത്. ഇവ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും രമേശ്‌ ആവശ്യപ്പെടെണ്ടിവരും. കാളപെറ്റെന്നുകേട്ട് കയര്‍ എടുക്കുന്ന സമീപനം ഭൂഷണമല്ല.
ഡോ. എം എസ് ജയപ്രകാശ്‌-facebook
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക