Image

നിധിശേഖരത്തിന്റെ കണക്കെടുപ്പിന്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്ര നിലവറ തുറന്നു

Published on 05 July, 2012
നിധിശേഖരത്തിന്റെ കണക്കെടുപ്പിന്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്ര നിലവറ തുറന്നു
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ എണ്ണമറ്റ നിധിശേഖരത്തിന്റെ കണക്കെടുപ്പിന്‌ എ നിലവറ ഇന്ന്‌ തുറന്ന്‌ പരിശോധിച്ചു.

അഞ്ച്‌ കിലോ തൂക്കമുള്ള ശ്രീകൃഷ്‌ണവിഗ്രഹം, തങ്കത്തിലെ ആള്‍ രൂപങ്ങള്‍, സ്വര്‍ണ ദണ്ഡുകള്‍, 55 കിലോ ഭാരമുള്ള തങ്കഅങ്കി, നിലവറയില്‍ നിന്ന നെപ്പോളിയന്‍ ചക്രവര്‍ത്തിയുടെ കാലത്തെ മൂന്നു കിലോ സ്വര്‍ണ നാണയങ്ങള്‍, ഈസ്‌റ്റിന്ത്യാ കമ്പനിയുടെ കാലത്തെ 16 കിലോ സ്വര്‍ണ നാണയങ്ങള്‍, തിരുവിതാംകൂറിലെ 16 കിലോ സ്വര്‍ണ നാണയങ്ങള്‍ എന്നിവ കണ്ടെടുത്തു. ശരപ്പൊളി മാലകളില്‍ ഒന്നിന്റെ ഭാരം പത്തുകിലോയോളമാണ്‌.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക്‌ ആദ്യകാലം മുതല്‍ നല്‍കിയ എല്ലാ സംഭാവനകളും രേഖപ്പെടുത്തി ക്ഷേത്രത്തോടു ചേര്‍ന്ന മുറികളില്‍ സൂക്ഷിച്ചിട്ടുണ്‌ട്‌. ഇതാണ്‌ മതിലകം രേഖകള്‍.

കണക്കെടുപ്പിനുള്ള ആഭരണങ്ങള്‍ പുറത്തെടുത്ത്‌ മൂല്യനിര്‍ണയം നടത്തുന്നതിന്‌ പ്രത്യകം സജ്ജമാക്കിയ മുറിയിലേക്ക്‌ കൊണ്‌ടുപോയി. കണക്കെടുപ്പ്‌ നാലുമാസം മുതല്‍ ഒരു വര്‍ഷം വരെ നീളും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക